{[['']]}
ഇന്ത്യന്‍ യുവാവിന് ഫേസ്‌ബുക്ക് 8 ലക്ഷം നല്‍കും!
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ ഒരു എഞ്ചിനിയറിംഗ് ബിരുദധാരിക്ക് പ്രമുഖ സാമൂഹിക വെബ്‌സൈറ്റായ ഫേസ്‌ബുക്ക് എട്ട് ലക്ഷം രൂപ നല്‍കും. വെറുതെയല്ല, സൈറ്റിലെ ഗുരുതരമായ ഒരു പിഴവ് കണ്ടെത്തിയതിന്. ഒരു ഫേസ്‌ബുക്ക് ഉപയോക്‌താവിന് മറ്റ് ഉപയോക്‌താക്കള്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രം ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തിയതാണ് തമിഴ്‌നാട്ടില്‍ നിന്നുളള എഞ്ചിനിയറെ സമ്മാനത്തുകയ്‌ക്ക് അര്‍ഹനാക്കിയത്.
അരുള്‍ കുമാര്‍ എന്ന തൊഴില്‍രഹിതനായ എഞ്ചിനിയര്‍ക്കു മുന്നിലാണ് ഫേസ്‌ബുക്ക് തലകുനിക്കുന്നത്. സേലം സ്വദേശിയായ അരുള്‍ ജോലി തേടി ചെന്നൈയിലെത്തിയ അവസരത്തിലാണ് പിഴവുകള്‍ കണ്ടെത്തിയാല്‍ ഫേസ്‌ബുക്ക് സമ്മാനം നല്‍കുമെന്ന് അറിഞ്ഞത്. ഇതാദ്യമല്ല അരുളിന്റെ കണ്ടെത്തലിനെ ഫേസ്‌ബുക്ക് അംഗീകരിക്കുന്നത്. കഴിഞ്ഞ മാസം ഒരു ചെറിയ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു.
ഹാക്കര്‍മാര്‍ ഇത്തരത്തില്‍ സമ്മാനം നേടാന്‍ മത്സരിക്കുകയാണെന്നറിഞ്ഞിട്ടും അരുള്‍അടങ്ങിയിരുന്നില്ല. ഇന്റര്‍നെറ്റ് ട്യൂട്ടോറിയല്‍ ഉപയോഗിച്ച് പ്രോഗ്രാമിംഗും നെറ്റ്‌വര്‍ക്കിംഗും സ്വായത്തമാക്കി ശ്രമം തുടര്‍ന്നു. അതിന്റെ ഫലം എട്ടു ലക്ഷത്തിന്റെ ജാക്ക്‌പോട്ടായിരുന്നു! അരുളിന്റെ കണ്ടെത്തല്‍ അംഗീകരിക്കാന്‍ ആദ്യം ഫേസ്‌ബുക്ക് അധികൃതര്‍ തയ്യാറായില്ല. എന്നാല്‍, സാക്ഷാല്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗിന്റെ അക്കൗണ്ടില്‍ നിന്നു തന്നെ ഒരു ചിത്രം ഡിലീറ്റ് ചെയ്‌തു കാണിച്ചപ്പോള്‍ എട്ട് ലക്ഷം രൂപ സമ്മാനമായി നല്‍കാമെന്ന് സമ്മതിച്ചു.
സമ്മാനത്തുക ഉപയോഗിച്ച് അടിച്ചുപൊളിക്കാനൊന്നുമല്ല അരുള്‍ തീരുമാനിച്ചിരിക്കുന്നത്. നാട്ടില്‍ ചെറിയൊരു കട നടത്തുന്ന പിതാവിനെ സാമ്പത്തികമായി സഹായിക്കുകയാണ് അരുളിന്റെ പ്രഥമ ലക്ഷ്യം.
Post a Comment