{[['']]}
ആറ് വര്‍ഷമായി താമസം നെറ്റ്‌കഫേയില്‍!
ബീജിംഗ്: ചൈനയില്‍ ഇന്റര്‍നെറ്റ് അഡിക്ഷന്‍ വര്‍ധിക്കുന്നതിന്റെ ഉത്തമോദാഹരണമാണ് ലീ മെങ്ങിന്റെ കേസ്. കമ്പ്യൂട്ടര്‍ ഗെയിം ഭ്രാന്ത് കാരണം ഇയാള്‍ കഴിഞ്ഞ ആറ് വര്‍ഷമായി ചൈനയിലെ വടക്കുകിഴക്കന്‍ നഗരമായ ചാങ്ങ്‌ചുനിലെ ഒരു ഇന്റര്‍നെറ്റ് കഫേയിലാണ് താമസിക്കുന്നത്. അവധിയാണെങ്കിലും ഉത്സവമാണെങ്കിലും അതൊന്നും വകവയ്‌ക്കാതെ ലീ ഗെയിം കളിച്ചുകൊണ്ടേയിരിക്കുന്നു!
ആറ് വര്‍ഷം മുന്‍പ് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ലീ കഫേയിലേക്ക് ചേക്കേറുന്നത്. കൂടെ പഠിച്ചവരെല്ലാം ജോലി നേടുകയും കുടുംബമായി ജീവിക്കുകയുമൊക്കെ ചെയ്‌തു. എന്നാല്‍, ലീ ഗെയിമിന്റെ സാങ്കല്‍പ്പിക ലോകമാണ് തെരഞ്ഞെടുത്തത്. എപ്പോഴും കഫേയിലെ ഒരു മൂലയ്‌ക്കുളള ഒരു കമ്പ്യൂട്ടറില്‍ ഗെയിമും കളിച്ചിരിക്കുന്ന ലീ പലപ്പോഴും ഒരു ഫര്‍ണിച്ചറിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നാണ് കടയുടമ പറയുന്നത്.
ആറ് വര്‍ഷമായി ലീക്ക് പുറംലോകവുമായി കാര്യമായ ബന്ധമൊന്നുമില്ല. വിശക്കുമ്പോള്‍ വെളിയില്‍ പോയി ഭക്ഷവുമായി മടങ്ങുന്ന ഇയാള്‍ അത് കഴിക്കുന്നത് പോലും ഗെയിം കളിച്ചുകൊണ്ടായിരിക്കും! ആറ് വര്‍ഷമായി തലമുടി ഒതുക്കുക പോലും ചെയ്‌തിട്ടില്ല. ഇയാള്‍ക്ക് ഒരു വീടുണ്ടോ എന്നു പോലും ആര്‍ക്കും അറിയില്ല. എന്നാല്‍, ഗെയിം കളിച്ച് പണമുണ്ടാക്കുന്ന ലീ തനിക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് നെറ്റ് കഫേയിലെ ഫീസ് ഒടുക്കുന്നതും മറ്റ് ചെലവുകള്‍ നടത്തുന്നതും.
Post a Comment