{[['']]}
കോട്ടയം: വിവാദങ്ങള്‍ക്ക് രണ്ടു ദിവസത്തെ അവധി കൊടുക്കുന്നുവെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കേരളാ കോണ്‍ഗ്രസ് സുവര്‍ണജൂബിലി ആഘോഷം പ്രമാണിച്ചാണ് വിവാദങ്ങള്‍ക്ക് തല്‍ക്കാലം അവധി കൊടുക്കുന്നതെന്നും ചീഫ് വിപ്പ് പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷം പലരുടെയും മുഖംമൂടികള്‍ പിച്ചിച്ചീന്തുമെന്നും പി.സി. ജോര്‍ജ് വ്യക്‌തമാക്കി.
പി സി ജോര്‍ജും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും തമ്മിലുളള വാക്‌പോര് തുടരുന്നതിനിടെയാണ് പി സി ജോര്‍ജ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പി സി ജോര്‍ജ് തന്നെയല്ല യുഡിഎഫ് സര്‍ക്കാരിനെയാണ് ലക്ഷ്യമിടുന്നതെന്ന് തിരുവഞ്ചൂര്‍ ഇന്ന് പറഞ്ഞിരുന്നു.
അതിനിടെ പിസി ജോര്‍ജിനെ ചീമുട്ടയെറിഞ്ഞ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
Post a Comment