{[['']]}
ഇറ്റലിയിലെ ഏറ്റവും പരചാരമുള്ള ദിനപത്രമാണ് ല റിപ്പബ്ലിക. പത്രാധിപരും ജേണലിസ്റ്റുമായ യൂജിനിയോ സ്‌കാലഫാരി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അഭിമുഖത്തിന് അനുവാദം ചോദിച്ചുകൊണ്ട് കത്തെഴുതി. രണ്ട് നാള്‍ കഴിഞ്ഞുള്ള സായാഹ്നത്തില്‍ മണിയടിക്കുന്നത് കേട്ട് ഫോണ്‍ എടുത്ത സ്‌കാലഫരി ഞെട്ടിപ്പോയി, അപ്പുറത്ത് സാക്ഷാല്‍ മാര്‍പാപ്പയാണ്. 'എന്നെ നേരില്‍ കാണണമെന്ന് താങ്കള്‍ എഴുതിയല്ലോ, എനിക്കും അതിന് ആഗ്രഹമുണ്ട്. സമയം നിശ്ചയിക്കാമെന്ന് കരുതി വിളിച്ചതാണ്.'
തന്റെ ജീവിതത്തിലൊരിക്കലും മറക്കില്ലെന്ന് ഇറ്റലിയിലെ ഇടതുപക്ഷ പത്രത്തിന്റെ പത്രാധിപരും, ഇടതുപക്ഷ പാര്‍ലമെന്റ് അംഗവുമായിരുന്ന സ്‌കാലഫാരി പറയുന്ന ആ ഫോണ്‍ സംഭാഷത്തിലൂടെ പിറന്ന ആ ഇന്റര്‍വ്യൂവിലും മുന്‍വിധികളെ തെറിപ്പിക്കുന്ന കാര്യങ്ങളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്.
'ഇന്ന് ലോകത്തിനു മുന്നിലെ ഏറ്റവും വലിയ തിന്മകള്‍ യുവാക്കളുടെ തൊഴിലില്ലായ്മയും വൃദ്ധജനങ്ങളുടെ ഏകാന്തതയുമാണ്. വൃദ്ധര്‍ക്ക് പരിചരണവും കൂട്ടുകാരും വേണം, യുവാക്കള്‍ക്ക് ജോലിയും പ്രത്യാശയും വേണം പക്ഷേ അവര്‍ക്ക് ഇതൊന്നുമില്ല... വര്‍ത്തമാന കാലത്തിന്റെ ഭാരങ്ങള്‍ക്ക് അടിയില്‍ ഞെരിഞ്ഞുകൊണ്ട് നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമോ? ഭൂതകാലത്തിന്റെ സ്മരണകളോ, എന്തെങ്കിലും സൃഷ്ടിച്ചു കൊണ്ട് ഭാവിയിലേക്ക് നോക്കാന്‍ മോഹമോ ഇല്ലാതെ, കുടുംബമില്ലാതെ?...ഇതാണ്, എന്റെ കണ്ണില്‍ സഭ നേരിടുന്ന ഏറ്റവും അടിയന്തരമായ പ്രശ്‌നം'
Post a Comment