Movie :
Recent Movies

kerala home tv show and news

Pattu Saree 18 November 2013

Kerala tv show and news
{[['']]}

Ival Yamuna 18-11-2013,18 November 2013

{[['']]}

Oru Penninte Kadha 18-11-2013,18 November 2013

{[['']]}

Sarayu | Ep- 134 | Dt 18-11-13

{[['']]}

Nandhanam | Ep-175 | Dt 18-11-13


{[['']]}

Kutty Pattalam Ep-51 Dt 17-11-13

Thumbnail
{[['']]}

ways-boost-your-self-esteem ആത്മവിശ്വാസം ഉയര്‍ത്താനുള്ള വഴികള്‍

വ്യക്തികള്‍ അവരുടെ ഗുണങ്ങളെ വൈകാരികമായി വിലയിരുത്തന്നത്‌ പ്രതിഫലിപ്പിക്കാന്‍ മാനസികമായി ഉപയോഗിക്കുന്ന വാക്കാണ്‌ ആത്മവിശ്വാസം.
ഇത്‌ ഒരു തരത്തില്‍ സ്വയം വിലയിരുത്തലും സ്വന്തം നിലപാടുമാണ്‌. ആഹ്ലാദം, വിഷാദം, അഭിമാനം, ലജ്ജ തുടങ്ങിയ വികാരങ്ങളും വിശ്വാസങ്ങളും ഉള്‍ക്കൊള്ളുന്നതാണ്‌ ആത്മവിശ്വാസം.
സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട്‌ സാധാരണ ഉണ്ടാകുന്ന കയറ്റിറക്കങ്ങളേക്കാള്‍ വളരെ അടിസ്ഥാനപരമാണ്‌ ഓരോരുത്തരുടേയും ആത്മവിശ്വാസം.
ആത്മവിശ്വാസത്തിലുണ്ടാകുന്ന കുറവ്‌ നിങ്ങളുടെ വ്യക്തി ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും ദോഷകരമായി ബാധിക്കും. ആത്മവിശ്വാസം ഉയര്‍ത്താനുള്ള നിരവധി വഴികള്‍ ഉണ്ട്‌.
ജീവിതത്തില്‍ മുന്നേറാനുള്ള ആത്മവിശ്വാസം നേടാനുള്ള വഴികള്‍Kerala tv show and newsClick Here

1. സ്വയം സജ്ജമാകുക

വൃത്തിയായി കുളിക്കുന്നതും നല്ല വസ്‌ത്രം ധരിക്കുന്നതും സുഗന്ധലേപനം പൂശുന്നതും മുടി നന്നായി വയ്‌ക്കുന്നതും സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനെന്ന പോലെ ആത്മവിശ്വാസം ഉയര്‍ത്താനും സഹായിക്കും. ഇതിലേതെങ്കിലും ഒന്നെങ്കിലും ചെയ്യുന്നതിലൂടെ പലര്‍ക്കും മാനസിക ഭാവം പൂര്‍ണമായി മാറ്റാന്‍ കഴിയാറുണ്ട്‌.

2 നല്ല വസ്‌ത്രധാരണം

നന്നായി വസ്‌ത്രധാരണം ചെയ്‌താല്‍ നിങ്ങള്‍ക്ക്‌ സ്വയം നന്നായിരിക്കുന്നതായുള്ള തോന്നല്‍ ഉണ്ടാകും. നല്ല വസ്‌ത്രധാരണത്തിലൂടെ സ്വയം ആകര്‍ഷകമായെന്ന തോന്നല്‍ ഉണ്ടാകും. കൂടാതെ ലോകത്തെ വിജയകരമായി നേരിടാനുള്ള ആത്മവിശ്വാസവും ലഭിക്കും.

3. അറിവിലൂടെ സ്വയംശക്തിപെടുത്തുക

ആത്മവിശ്വാസം ഉണ്ടാക്കാനുള്ള ഏറ്റവും നല്ല വഴി സ്വയം ശക്തിപെടുത്തുക എന്നതാണ്‌. സ്വയം ശക്തിപെടുത്താനുള്ള മികച്ച മാര്‍ഗങ്ങളിലൊന്ന്‌ അറിവ്‌ നേടുക എന്നതാണ്‌. ഗവേഷണം, പഠനം, യാത്ര, പലരുമായുള്ള സമ്പര്‍ക്കം, പുസ്‌തകങ്ങള്‍, മാഗസിനുകള്‍ എന്നിവയെല്ലാം അറിവ്‌ നേടാന്‍ സഹായിക്കും. കാര്യക്ഷമത നേടാനും ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടാനും അറിവ്‌ നിങ്ങളെ പ്രാപ്‌തരാക്കും.

4. ശുഭാപ്‌തി വിശ്വാസം

അശുഭ ചിന്തകള്‍ മാറ്റി ശുഭാപ്‌തി വിശ്വാസികളാവുന്നത്‌ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. ഇതുവരെ അങ്ങനെ അല്ലെങ്കില്‍ അങ്ങനെയാവാന്‍ പരിശ്രമിക്കുക

5. സന്നദ്ധത

മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനും നല്ല സന്ദേശങ്ങള്‍ വ്യാപിപ്പിക്കാനും നല്ല കാര്യങ്ങള്‍ ചെയ്യാനുമുള്ള സന്നദ്ധത ജീവിതത്തില്‍ ഏറെ ഗുണം ചെയ്യും. സ്വയം മികച്ചതെന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഇതിലൂടെ കഴിയും.

6. വ്യായാമം

സ്വയം ശക്തിപെടുത്താന്‍ സഹായിക്കുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണ്‌ വ്യായാമം. ലോകത്തിന്റെ ഉന്നതികളിലാണെന്ന തോന്നല്‍ ഇതിലൂടെ നിങ്ങള്‍ക്ക്‌ ലഭിക്കും. നടത്തം, നീന്തല്‍, ഓട്ടം, യോഗ എന്നിവയെല്ലാം നിങ്ങളുടെ മനസ്സിന്റെ ഭാരം കുറയ്‌ക്കുകയും ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യും.
{[['']]}

Male friends at work ജോലിസ്ഥലത്തെ ആണ്‍ സൗഹൃദങ്ങള്‍


ജോലിസ്ഥലത്തെ ആണ്‍ സൗഹൃദങ്ങള്‍

Kerala tv show and newsനമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത അധ്യായമാണ് സൗഹൃദം. ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെയും സൗഹൃദത്തിന്റെ വിവിധ തലങ്ങളിലൂടെ നാം കടന്നുപോയിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ സ്‌കൂളിലും, കോളേ്ജിലും, ജോലിസ്ഥലത്തുമെല്ലാം നാം കൂട്ടുകാര്‍ക്കൊപ്പമായിരുന്നു. ഒരു സൗഹൃമദം രൂപപ്പെടുമ്പോള്‍ ലിംഗഭേദങ്ങളവിടെ പ്രസക്തമല്ല. നിങ്ങള്‍ക്ക് ആണും പെണ്ണുമായി ഒട്ടേറെ സൗഹൃദങ്ങളുണ്ടായേക്കാം. എല്ലാവര്‍ക്കും അവരവുരടേതായ പ്രാധാന്യവുമുണ്ടാകും. ചില ബന്ധങ്ങള്‍ വെറും പരിചയങ്ങള്‍ മാത്രമാവും. മറ്റു ചിലവ സൗഹൃദവും. ഒരു ബന്ധം വികസിക്കുന്നത് എങ്ങനെയെന്നനുസരിച്ചായിരിക്കും അത്.
ചിലരുമായി നമ്മള്‍ പരസ്പരം ഒരു നല്ല യോജിപ്പിലെത്തും പിന്നീടവര്‍ അകലാത്ത സ്വന്തക്കാരായി മാറുകയും ചെയ്യും. ആണായാലും പെണ്ണായാലും സൗഹൃദം ഒരു നിധിയാണ്. നമ്മള്‍ ജോലിസ്ഥലത്തായിരിക്കുമ്പോഴായിരിക്കും ഈ സൗഹൃദത്തിന്റെ വില ശരിക്ക് മനസ്സിലാവുക. ജോലിസ്ഥലത്തെ ആണ്‍സൗഹൃദങ്ങള്‍ എപ്പോഴും വ്യത്യസ്തമായിരിക്കും. ചിലസമയത്ത് ആണ്‍സുഹൃത്തുക്കള്‍ നമുക്ക് വലിയ സഹായമായിരിക്കും ചെയ്യുക. ഒരുപാട് പ്രശ്‌നങ്ങള്‍ പലപ്പോഴും ജോലിക്കിടയില്‍ അഭിമുഖീകരിക്കേണ്ടതായി വരും.
സുഹൃത്തുക്കളായിരിക്കും ആ സമയങ്ങളിലൊക്കെ സഹായവുമായി എത്തുക. ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ പോസിറ്റീവ് നെഗറ്റീവ് രീതികളിലാവാം. ഫോര്‍ ആന്റ് എഗെയ്ന്‍സ്റ്റ് വാദങ്ങള്‍ ഇതിലുമുണ്ട്. ജോലിസ്ഥലത്തെ ആണ്‍സുഹൃത്തുക്കള്‍ക്കായി ചില ഫോര്‍ ആന്റ് എഗെയിന്‍സ്റ്റ് വാദങ്ങള്‍.
ഫോര്‍
1. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ സാധാരണമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് സഹായവുമായി എത്തുക ആണ്‍ സുഹൃത്തുക്കളായിരിക്കും. ഒരു പാട് ആശയങ്ങളുള്ളവരായിരിക്കും അവര്‍. നിങ്ങളെ പ്രശ്‌നങ്ങളില്‍ നിന്നും കരകയറ്റാന്‍ ആശയങ്ങള്‍ക്ക് സാധിക്കും.
2.സംതൃപ്തി നല്‍കുന്നതായിരിക്കണം ഏതൊരു ജോലിയും. ആണ്‍ സുഹൃത്തുക്കള്‍ ജോലിസ്ഥലത്തെ സംതൃപ്തി നല്‍കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
3. ജോലിക്കിടയിലെ നല്ല കൂട്ടുകാരാകുവാന്‍ ആണ്‍ സൗഹൃദങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ ഇത് പ്രതിഫലിക്കുകയും ചെയ്യും. അവരുടെ സഹായങ്ങള്‍ വലിയ ആശ്വാസമായിരിക്കും. വ്യക്തിപരമായ യാതൊന്നും നിങ്ങള്‍ പങ്കുവെച്ചുവെന്ന് വരില്ല. ഓഫീസിന് പുറത്ത് തികച്ചും അപരിചിതര്‍.
4. ബിസിനസ് മത്സരാധിഷ്ഠിതമാണ്. മാത്രവുമല്ല അത് പുരുഷന്‍മാര്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഇടവും കൂടിയാണ്. സംരഭകത്വത്തിന്റെ ഉയരങ്ങള്‍ താണ്ടുവാന്‍ ഒരു സ്ത്രീക്ക് പുരുഷന്റെ സഹായം അത്യാവശ്യമാണ്
എഗെയ്ന്‍സ്റ്റ്
ഏത് നാണയത്തിനും ഇരു വശങ്ങളുണ്ട്. അതുപോലെയാണ് എതിര്‍ലിംഗ സൗഹൃദങ്ങളും. ഒരു സ്ത്രീക്കും പുരുഷനും വെറും സുഹൃത്തുക്കള്‍ മാത്രമായിരിക്കാന്‍ സാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ജോലിസ്ഥലത്തെ ആണ്‍ സൗഹൃദങ്ങള്‍ ഗുണകരമെന്ന വാദത്തിനൊപ്പം ചില മറുവാദങ്ങള്‍ കൂടിയുണ്ട്.
1. ചിലപ്പോള്‍ ആണ്‍ പെണ്‍ സൗഹൃദങ്ങളെ നിയന്ത്രിക്കുന്നത് ശാരീരികമായ ആകര്‍ഷണമാവാം. എല്ലാക്കാലത്തേക്കും സൗഹൃദത്തിന്റെ വരമ്പുകള്‍ക്കിടയില്‍ നില്‍ക്കാന്‍ പറ്റിയെന്നുവരില്ല.
2. എതിര്‍ലിംഗത്തോട് ഒരു താത്പര്യം തോന്നുക സ്വാഭാവികം. എപ്പോഴെങ്കിലും അത്തരമൊരു താത്പര്യം ആണ്‍ സുഹൃത്തിനോട് തോന്നിയാല്‍ അതൊരിക്കലും പോകില്ല. ഇത് നിങ്ങളുടെ നല്ല സൗഹൃദത്തെ ബാധിക്കും.
3.രണ്ടു പേരും അവിവാഹിതരാണെങ്കില്‍ സഹജീവനക്കാരനോടുള്ള സൗഹൃദം വിജയിക്കും. അവിവാഹിതരാണെന്നത് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. വിവാഹിതരോ വിവാഹം നിശ്ചയിച്ചവരോ ആണെങ്കില്‍ കാര്യങ്ങള്‍ കലങ്ങിമറയും. താന്‍ ആളെ വഞ്ചിക്കുകയാണോ എന്ന ചിന്ത മനസ്സില്‍ വ്യാപരിക്കും.
4 ആണ്‍ സൗഹദങ്ങള്‍ ജീവിതപങ്കാളിയുമായുള്ള ബന്ധം തകര്‍ക്കും. നിങ്ങളുടെ ഭര്‍ത്താവിനെ അസൂയാലുവാക്കും. സുരക്ഷിതനല്ല എന്ന തോന്നല്‍ അയാളില്‍ ജനിപ്പിക്കും. ഇത് നിങ്ങളുടെ ജീവിതം തകര്‍ക്കും.
{[['']]}

കണ്ണില്‍ ചോരയുള്ളവര്‍ കാണട്ടെ; നെഞ്ചില്‍ തറച്ച ശരണിന്റെ വേദന

mangalam malayalam online newspaperKerala tv show and news

കണ്ണില്‍ ചോരയുള്ളവര്‍ കാണട്ടെ; നെഞ്ചില്‍ തറച്ച ശരണിന്റെ വേദന

തിരുവനന്തപുരം: പതിനെട്ടു തികയുമ്പോള്‍ സര്‍ക്കാര്‍ജോലി...ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ പരിസരശുചീകരണത്തിനിടെ കണ്ണില്‍ കത്തി തറച്ചുകയറി കാഴ്‌ച നഷ്‌ടപ്പെട്ട ശരണിനെ ഇത്രകാലവും മുന്നോട്ടുനയിച്ചതു പ്രതീക്ഷയുടെ ഈ തരിവെട്ടമായിരുന്നു. മന്ത്രിതന്നെ നേരിട്ടെത്തി വച്ചുനീട്ടിയ ജോലിവാഗ്‌ദാനം മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്കു ലംഘിക്കാനുള്ള പാഴ്‌വാക്കുകളില്‍ ഒന്നു മാത്രമായിരുന്നെന്ന്‌ ഇപ്പോള്‍ ഈ ഇരുപതുകാരന്‍ തിരിച്ചറിയുന്നു.
വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ പ്ലാക്കോട്‌ ശരണ്യനിവാസില്‍ ഗോപകുമാര്‍-വിജയശ്രീ ദമ്പതികളുടെ മകന്‍ വി.ജി. ശരണ്‍ ചൊവ്വള്ളൂര്‍ എന്‍.എസ്‌.എസ്‌. ഹൈസ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കവേയാണ്‌ ഇടങ്കണ്ണില്‍ വിധി ഇരുള്‍ പടര്‍ത്തിയത്‌. 2006-ല്‍ പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളില്‍ നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കിടെ സഹപാഠിയുടെ കൈയിലിരുന്ന കത്തി അബദ്ധത്തില്‍ ശരണിന്റെ കണ്ണില്‍ തറഞ്ഞു കയറുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശരണിനു മൂന്നു ശസ്‌ത്രക്രിയകള്‍ നടത്തിയെങ്കിലും ഇടംകണ്ണിന്റെ കാഴ്‌ച വീണ്ടെടുക്കാനായില്ല. കൂലിപ്പണിക്കാരനായ ഗോപകുമാറിനും തയ്യല്‍ത്തൊഴിലാളിയായ വിജയശ്രീക്കും മകന്റെ ഈ ദുര്യോഗം താങ്ങാവുന്നതിലേറെയായിരുന്നു. ദീര്‍ഘകാലചികിത്സ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകര്‍ത്തു. സര്‍ക്കാര്‍ അനുവദിച്ച ഒരുലക്ഷം രൂപ ചികിത്സയ്‌ക്കു തികഞ്ഞില്ല. നാട്ടുകാരുടെ നിര്‍ലോഭസഹായത്തിനും പരിധിയുണ്ടായിരുന്നു.
സഹായഹസ്‌തവുമായെത്തിയ അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി, ശരണിന്‌ 18 തികയുമ്പോള്‍ സര്‍ക്കാര്‍ജോലി നല്‍കുമെന്നു നാട്ടുകാരുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചു. പ്രതീക്ഷയുടെ പിന്‍ബലത്തില്‍ പഠനം തുടര്‍ന്ന ശരണ്‍ പ്ലസ്‌ടു ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചശേഷം കെല്‍ട്രോണില്‍ വീഡിയോ എഡിറ്റിംഗ്‌ പഠിച്ചു. ഒന്നരലക്ഷത്തിലേറെ രൂപ പഠനച്ചെലവായി. മകന്റെ ഭാവി ഭദ്രമാക്കാന്‍ ശാരീരികാവശതകള്‍ മറന്നും ഗോപകുമാര്‍ പണിയെടുത്തു. രോഗങ്ങള്‍ ഗൃഹനാഥനെ അവശനാക്കിയതോടെ, വിജയശ്രീയുടെ തുന്നല്‍പണിയില്‍നിന്നുള്ള തുച്‌ഛവരുമാനമാണ്‌ ഈ വീട്ടില്‍ അടുപ്പു പുകയ്‌ക്കുന്നത്‌. മകള്‍ ശരണ്യ എം.എയ്‌ക്കു പഠിക്കുന്നു. വിജയശ്രീയുടെ പ്രായമായ മാതാവ്‌ സരസ്വതിയമ്മയും ഇവര്‍ക്കൊപ്പമുണ്ട്‌.
ചിത്രകലയിലും പ്രതിഭയായ ശരണ്‍ തന്റെ മ്യൂറല്‍ പെയിന്റിംഗുകള്‍ വിറ്റ്‌ കുടുംബത്തെ സഹായിക്കുന്നു. മന്ത്രിയുടെ വാക്കു വിശ്വസിച്ച കുടുംബം ശരണിനു 18 തികഞ്ഞതുമുതല്‍ അധികൃതര്‍ക്കു മുന്നില്‍ കയറിയിറങ്ങുന്നു. അവഗണന തുടര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗികവസതിയില്‍ നേരിട്ടെത്തി ആവലാതി ബോധിപ്പിച്ചു. എന്നാല്‍, നിയമത്തിന്റെ നൂലാമാലകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇവരെ തിരിച്ചയച്ചു. ശരണും കുടുംബവും ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു; കനിവുറ്റ തീരുമാനത്തിനായി.
 
{[['']]}

ഇന്ത്യന്‍ റുപ്പി' എവറസ്‌റ്റിന്‌ മുകളില്‍ കയറിയ ആദ്യ നായ

mangalam malayalam online newspaper

'ഇന്ത്യന്‍ റുപ്പി' എവറസ്‌റ്റിന്‌

 മുകളില്‍ കയറിയ ആദ്യ നായ

കാഠ്‌മണ്ഡു: ഈ റുപിയുടെ ഒരു കാര്യം. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ... എന്ന പരാമര്‍ശം മനുഷ്യന്റെ കാര്യത്തില്‍ മാത്രമല്ല, റുപ്പിയുടെ കാര്യത്തിലും ശരിയാണെന്ന്‌ വന്നിരിക്കുകയാണ്‌. അല്ലെങ്കില്‍ പിന്നെ കുപ്പക്കൂനയില്‍ മരണം കാത്തുകിടന്ന ഈ നായ ലോകപ്രശസ്‌തമായ ഹിമാലയത്തിന്റെ മുകളില്‍ ചെല്ലുമോ? അതേ ദക്ഷിണാഫ്രിക്കക്കാരിയായ മുന്‍ ഗോള്‍ഫ്‌ താരം ജോവാനി ലെഫ്‌സണൊപ്പം എവറസ്‌റ്റ് ആരോഹണം നടത്തിയ റുപ്പീ എവറസ്‌റ്റിന്‌ മുകളിലെത്തുന്ന ആദ്യ നായയായി മാറിയിരിക്കുകയാണ്‌.
വീടില്ലാത്ത നായകളുടെ ദുരിതങ്ങളെ കുറിച്ച്‌ അവബോധം സൃഷ്‌ടിക്കുന്നതിനാണ്‌ ജോവാനി റുപ്പിയെ കൂടി ബേസ്‌ ക്യാമ്പിലേക്ക്‌ കൊണ്ടുപോകാന്‍ തീരുമാനിച്ചത്‌. 13 ദിവസം നീണ്ട ശ്രമങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇരുവരും മുകളിലെത്തിയത്‌. വിദേശിയാണ്‌ വളര്‍ത്തിയതെങ്കിലും ഇന്ത്യാക്കാരനാണ്‌ റുപ്പീ. ലഡാക്കില്‍ നിന്നുമായിരുന്നു റുപ്പിയെ ജോവാനി കണ്ടെത്തിയത്‌. നിര്‍ജ്‌ജലീകരണത്തെ തുടര്‍ന്ന്‌ മരണത്തെ മുഖാമുഖം കണ്ട അവസ്‌ഥയിലായ നായ്‌ക്കുട്ടിയെ ജോവാനി ശുശ്രൂഷിച്ചും പരിചരിച്ചും ജീവിതത്തിലേക്ക്‌ മടക്കി കൊണ്ടുവന്നു. താന്‍ കണ്ടെത്തുമ്പോള്‍ അവന്‌ 100 മീറ്റര്‍ പോലും നടക്കാന്‍ കഴിയാത്ത അവസ്‌ഥയിലായിരുന്നതായി ജോവാനി പറയുന്നു.
നായകുലത്തില്‍ തന്നെ ആര്‍ക്കും ഇതുവരെ പറ്റിയിട്ടില്ലാത്ത ഇക്കാര്യത്തിനായി ഇവനെ പ്രാപ്‌തനാക്കിയത്‌ ലഫ്‌സന്റെ പരിചരണമായിരുന്നു. മഞ്ഞുമൂടിയ സാഹചര്യത്തില്‍ പിറന്നത്‌ കൊണ്ടാകാം ദിവസങ്ങളോളം നീണ്ട പര്‍വതാരോഹണത്തില്‍ ഒരിക്കല്‍ പോലും ഇവന്‌ മടുപ്പില്ലായിരുന്നു. പര്‍വതാരോഹണത്തിനിടയില്‍ പലപ്പോഴും മഞ്ഞില്‍ മറിയുകയായിരുന്നു അവന്‍, മഞ്ഞില്‍ കുളിക്കുകയും കളിക്കുകയും തിന്നുകയും ചിലപ്പോഴൊക്കെ അതില്‍ കിടന്നുറങ്ങുകയും ചെയ്‌തതായി ലെഫ്‌സണ്‍ ഫേസ്‌ബുക്ക്‌ പേജില്‍ കുറിച്ചു.
 
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger