Movie :

kerala home tv show and news

Home » , » കണ്ണില്‍ ചോരയുള്ളവര്‍ കാണട്ടെ; നെഞ്ചില്‍ തറച്ച ശരണിന്റെ വേദന

കണ്ണില്‍ ചോരയുള്ളവര്‍ കാണട്ടെ; നെഞ്ചില്‍ തറച്ച ശരണിന്റെ വേദന

{[['']]}
mangalam malayalam online newspaperKerala tv show and news

കണ്ണില്‍ ചോരയുള്ളവര്‍ കാണട്ടെ; നെഞ്ചില്‍ തറച്ച ശരണിന്റെ വേദന

തിരുവനന്തപുരം: പതിനെട്ടു തികയുമ്പോള്‍ സര്‍ക്കാര്‍ജോലി...ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ പരിസരശുചീകരണത്തിനിടെ കണ്ണില്‍ കത്തി തറച്ചുകയറി കാഴ്‌ച നഷ്‌ടപ്പെട്ട ശരണിനെ ഇത്രകാലവും മുന്നോട്ടുനയിച്ചതു പ്രതീക്ഷയുടെ ഈ തരിവെട്ടമായിരുന്നു. മന്ത്രിതന്നെ നേരിട്ടെത്തി വച്ചുനീട്ടിയ ജോലിവാഗ്‌ദാനം മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്കു ലംഘിക്കാനുള്ള പാഴ്‌വാക്കുകളില്‍ ഒന്നു മാത്രമായിരുന്നെന്ന്‌ ഇപ്പോള്‍ ഈ ഇരുപതുകാരന്‍ തിരിച്ചറിയുന്നു.
വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ പ്ലാക്കോട്‌ ശരണ്യനിവാസില്‍ ഗോപകുമാര്‍-വിജയശ്രീ ദമ്പതികളുടെ മകന്‍ വി.ജി. ശരണ്‍ ചൊവ്വള്ളൂര്‍ എന്‍.എസ്‌.എസ്‌. ഹൈസ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കവേയാണ്‌ ഇടങ്കണ്ണില്‍ വിധി ഇരുള്‍ പടര്‍ത്തിയത്‌. 2006-ല്‍ പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളില്‍ നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കിടെ സഹപാഠിയുടെ കൈയിലിരുന്ന കത്തി അബദ്ധത്തില്‍ ശരണിന്റെ കണ്ണില്‍ തറഞ്ഞു കയറുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശരണിനു മൂന്നു ശസ്‌ത്രക്രിയകള്‍ നടത്തിയെങ്കിലും ഇടംകണ്ണിന്റെ കാഴ്‌ച വീണ്ടെടുക്കാനായില്ല. കൂലിപ്പണിക്കാരനായ ഗോപകുമാറിനും തയ്യല്‍ത്തൊഴിലാളിയായ വിജയശ്രീക്കും മകന്റെ ഈ ദുര്യോഗം താങ്ങാവുന്നതിലേറെയായിരുന്നു. ദീര്‍ഘകാലചികിത്സ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകര്‍ത്തു. സര്‍ക്കാര്‍ അനുവദിച്ച ഒരുലക്ഷം രൂപ ചികിത്സയ്‌ക്കു തികഞ്ഞില്ല. നാട്ടുകാരുടെ നിര്‍ലോഭസഹായത്തിനും പരിധിയുണ്ടായിരുന്നു.
സഹായഹസ്‌തവുമായെത്തിയ അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി, ശരണിന്‌ 18 തികയുമ്പോള്‍ സര്‍ക്കാര്‍ജോലി നല്‍കുമെന്നു നാട്ടുകാരുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചു. പ്രതീക്ഷയുടെ പിന്‍ബലത്തില്‍ പഠനം തുടര്‍ന്ന ശരണ്‍ പ്ലസ്‌ടു ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചശേഷം കെല്‍ട്രോണില്‍ വീഡിയോ എഡിറ്റിംഗ്‌ പഠിച്ചു. ഒന്നരലക്ഷത്തിലേറെ രൂപ പഠനച്ചെലവായി. മകന്റെ ഭാവി ഭദ്രമാക്കാന്‍ ശാരീരികാവശതകള്‍ മറന്നും ഗോപകുമാര്‍ പണിയെടുത്തു. രോഗങ്ങള്‍ ഗൃഹനാഥനെ അവശനാക്കിയതോടെ, വിജയശ്രീയുടെ തുന്നല്‍പണിയില്‍നിന്നുള്ള തുച്‌ഛവരുമാനമാണ്‌ ഈ വീട്ടില്‍ അടുപ്പു പുകയ്‌ക്കുന്നത്‌. മകള്‍ ശരണ്യ എം.എയ്‌ക്കു പഠിക്കുന്നു. വിജയശ്രീയുടെ പ്രായമായ മാതാവ്‌ സരസ്വതിയമ്മയും ഇവര്‍ക്കൊപ്പമുണ്ട്‌.
ചിത്രകലയിലും പ്രതിഭയായ ശരണ്‍ തന്റെ മ്യൂറല്‍ പെയിന്റിംഗുകള്‍ വിറ്റ്‌ കുടുംബത്തെ സഹായിക്കുന്നു. മന്ത്രിയുടെ വാക്കു വിശ്വസിച്ച കുടുംബം ശരണിനു 18 തികഞ്ഞതുമുതല്‍ അധികൃതര്‍ക്കു മുന്നില്‍ കയറിയിറങ്ങുന്നു. അവഗണന തുടര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗികവസതിയില്‍ നേരിട്ടെത്തി ആവലാതി ബോധിപ്പിച്ചു. എന്നാല്‍, നിയമത്തിന്റെ നൂലാമാലകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇവരെ തിരിച്ചയച്ചു. ശരണും കുടുംബവും ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു; കനിവുറ്റ തീരുമാനത്തിനായി.
 
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger