Movie :

kerala home tv show and news

Home » , , » ways-boost-your-self-esteem ആത്മവിശ്വാസം ഉയര്‍ത്താനുള്ള വഴികള്‍

ways-boost-your-self-esteem ആത്മവിശ്വാസം ഉയര്‍ത്താനുള്ള വഴികള്‍

{[['']]}
വ്യക്തികള്‍ അവരുടെ ഗുണങ്ങളെ വൈകാരികമായി വിലയിരുത്തന്നത്‌ പ്രതിഫലിപ്പിക്കാന്‍ മാനസികമായി ഉപയോഗിക്കുന്ന വാക്കാണ്‌ ആത്മവിശ്വാസം.
ഇത്‌ ഒരു തരത്തില്‍ സ്വയം വിലയിരുത്തലും സ്വന്തം നിലപാടുമാണ്‌. ആഹ്ലാദം, വിഷാദം, അഭിമാനം, ലജ്ജ തുടങ്ങിയ വികാരങ്ങളും വിശ്വാസങ്ങളും ഉള്‍ക്കൊള്ളുന്നതാണ്‌ ആത്മവിശ്വാസം.
സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട്‌ സാധാരണ ഉണ്ടാകുന്ന കയറ്റിറക്കങ്ങളേക്കാള്‍ വളരെ അടിസ്ഥാനപരമാണ്‌ ഓരോരുത്തരുടേയും ആത്മവിശ്വാസം.
ആത്മവിശ്വാസത്തിലുണ്ടാകുന്ന കുറവ്‌ നിങ്ങളുടെ വ്യക്തി ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും ദോഷകരമായി ബാധിക്കും. ആത്മവിശ്വാസം ഉയര്‍ത്താനുള്ള നിരവധി വഴികള്‍ ഉണ്ട്‌.
ജീവിതത്തില്‍ മുന്നേറാനുള്ള ആത്മവിശ്വാസം നേടാനുള്ള വഴികള്‍Kerala tv show and newsClick Here

1. സ്വയം സജ്ജമാകുക

വൃത്തിയായി കുളിക്കുന്നതും നല്ല വസ്‌ത്രം ധരിക്കുന്നതും സുഗന്ധലേപനം പൂശുന്നതും മുടി നന്നായി വയ്‌ക്കുന്നതും സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനെന്ന പോലെ ആത്മവിശ്വാസം ഉയര്‍ത്താനും സഹായിക്കും. ഇതിലേതെങ്കിലും ഒന്നെങ്കിലും ചെയ്യുന്നതിലൂടെ പലര്‍ക്കും മാനസിക ഭാവം പൂര്‍ണമായി മാറ്റാന്‍ കഴിയാറുണ്ട്‌.

2 നല്ല വസ്‌ത്രധാരണം

നന്നായി വസ്‌ത്രധാരണം ചെയ്‌താല്‍ നിങ്ങള്‍ക്ക്‌ സ്വയം നന്നായിരിക്കുന്നതായുള്ള തോന്നല്‍ ഉണ്ടാകും. നല്ല വസ്‌ത്രധാരണത്തിലൂടെ സ്വയം ആകര്‍ഷകമായെന്ന തോന്നല്‍ ഉണ്ടാകും. കൂടാതെ ലോകത്തെ വിജയകരമായി നേരിടാനുള്ള ആത്മവിശ്വാസവും ലഭിക്കും.

3. അറിവിലൂടെ സ്വയംശക്തിപെടുത്തുക

ആത്മവിശ്വാസം ഉണ്ടാക്കാനുള്ള ഏറ്റവും നല്ല വഴി സ്വയം ശക്തിപെടുത്തുക എന്നതാണ്‌. സ്വയം ശക്തിപെടുത്താനുള്ള മികച്ച മാര്‍ഗങ്ങളിലൊന്ന്‌ അറിവ്‌ നേടുക എന്നതാണ്‌. ഗവേഷണം, പഠനം, യാത്ര, പലരുമായുള്ള സമ്പര്‍ക്കം, പുസ്‌തകങ്ങള്‍, മാഗസിനുകള്‍ എന്നിവയെല്ലാം അറിവ്‌ നേടാന്‍ സഹായിക്കും. കാര്യക്ഷമത നേടാനും ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടാനും അറിവ്‌ നിങ്ങളെ പ്രാപ്‌തരാക്കും.

4. ശുഭാപ്‌തി വിശ്വാസം

അശുഭ ചിന്തകള്‍ മാറ്റി ശുഭാപ്‌തി വിശ്വാസികളാവുന്നത്‌ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. ഇതുവരെ അങ്ങനെ അല്ലെങ്കില്‍ അങ്ങനെയാവാന്‍ പരിശ്രമിക്കുക

5. സന്നദ്ധത

മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനും നല്ല സന്ദേശങ്ങള്‍ വ്യാപിപ്പിക്കാനും നല്ല കാര്യങ്ങള്‍ ചെയ്യാനുമുള്ള സന്നദ്ധത ജീവിതത്തില്‍ ഏറെ ഗുണം ചെയ്യും. സ്വയം മികച്ചതെന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഇതിലൂടെ കഴിയും.

6. വ്യായാമം

സ്വയം ശക്തിപെടുത്താന്‍ സഹായിക്കുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണ്‌ വ്യായാമം. ലോകത്തിന്റെ ഉന്നതികളിലാണെന്ന തോന്നല്‍ ഇതിലൂടെ നിങ്ങള്‍ക്ക്‌ ലഭിക്കും. നടത്തം, നീന്തല്‍, ഓട്ടം, യോഗ എന്നിവയെല്ലാം നിങ്ങളുടെ മനസ്സിന്റെ ഭാരം കുറയ്‌ക്കുകയും ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യും.
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger