Movie :
Recent Movies

kerala home tv show and news

amazing dance 4 hour continue തുടര്‍ച്ചയായി നാലു മണിക്കൂര്‍ നിന്നനില്‍പ്പില്‍ വട്ടം കറങ്ങി പെണ്‍കുട്ടി വിസ്മയിപ്പിച്ചു. (വീഡിയോ).

Kerala tv show and newsബീജിംഗ്: തുടര്‍ച്ചയായി നാലു മണിക്കൂര്‍ നിന്നനില്‍പ്പില്‍ വട്ടം കറങ്ങി പെണ്‍കുട്ടി വിസ്മയിപ്പിച്ചു. ചൈനയിലെ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സ്പ്രിങ് ഫെസ്റ്റിവല്‍ ഗല ഓഫ് 2014 എന്ന പരിപാടിയിലാണ് വീ കൈക്വി എന്ന 15 കാരി ഏവരുടേയും ശ്രദ്ധപിടിച്ചു പറ്റിയത്. തുടര്‍ച്ചയായി നാലു മണിക്കൂര്‍ നിന്ന നില്‍പ്പില്‍ വട്ടം കറങ്ങി ഈ പെണ്‍കുട്ടി കാണികളെ അമ്പരിപ്പിക്കുകയായിരുന്നു.

             വീ കൈക്വി അവതരിപ്പിച്ച പരിപാടി ചൈന സെന്‍ട്രല്‍ ടെലിവില്‍ തല്‍സമയം കാണിച്ചിരുന്നു. അതേസമയം ഈ പെണ്‍കുട്ടിയുടെ പരിപാടിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പ്രശസ്ത നൃത്തകാരന്‍ യാങ് ലിപിങ്ങിന്റെ അനന്തരവാളാണ് വീ കൈക്വി. വീഡിയോ കാണുക
{[['']]}

ഗര്‍ഭാശയത്തില്‍ വച്ചുണ്ടായ രക്തനഷ്‌ടം അജ്ഞാതം : കുഞ്ഞിന്റെ ജീവന്‍ തിരിച്ചുകിട്ടി -

ഗര്‍ഭാശയത്തില്‍ വച്ചുണ്ടായ രക്തനഷ്‌ടം അജ്ഞാതം : കുഞ്ഞിന്റെ ജീവന്‍ തിരിച്ചുകിട്ടി

Kerala tv show and news


















ഗര്‍ഭാശയത്തില്‍ വച്ച്‌ 80 ശതമാനം രക്തം നഷ്‌ടപ്പെട്ട കുഞ്ഞിന്റെ ജീവന്‍ രക്തം നല്‍കി രക്ഷിച്ചു. കുഞ്ഞ്‌ ജനിച്ചപ്പോള്‍ വിളറി വെളുത്ത്‌ പ്രേതത്തെ പോലെയായിരുന്നുവെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. ഇതിന്റെ കാരണമറിയാന്‍ ഡോക്‌ടര്‍മാര്‍ കുട്ടിയുടെ രക്തം പരിശോധിക്കാന്‍ പോയപ്പോഴാണ്‌ രക്തകുറവിന്റെ കാര്യം മനസിലാകുന്നത്‌. പക്ഷെ ഇതെങ്ങനെ സംഭവിച്ചെന്ന്‌ ഡോക്‌ടര്‍മാര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയാതെ കുഴങ്ങുകയാണ്‌.

ആറാഴ്‌ച മുമ്പാണ്‌ കാലിഫോര്‍ണിയയിലെ ഇര്‍വിന്‍ മെഡിക്കല്‍ സെന്ററില്‍ വൈദ്യശാസ്‌ത്രത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന സംഭവമുണ്ടായത്‌. പ്രസവ തീയതിക്കു മൂന്നാഴ്‌ച മുമ്പ്‌ ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ ചലനം പെട്ടെന്ന്‌ നിലച്ചതിനെ തുടര്‍ന്ന്‌ ജെന്നിഫര്‍ ജൂറാസ്‌ എന്ന യുവതി ആശുപത്രിയില്‍ എത്തി. അമ്മ സമയോചിതമായി വൈദ്യസഹായം തേടിയതിനെ തുടര്‍ന്നാണ്‌ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. അവര്‍ ഒരു മണിക്കൂര്‍ കൂടി താമസിച്ചിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെന്ന്‌ ഡോക്‌ടറായ ന്യൂയെന്‍ പറഞ്ഞു.

സാധാരണയായി അപകടം, മുറിവ്‌ മറുപിള്ള പൊട്ടല്‍ തുടങ്ങിയ കാരണത്താലാണ്‌ രക്തനഷ്‌ടം ഉണ്ടാകാറുള്ളത്‌. എന്നാല്‍ ജൂറാസിന്റെ കാര്യത്തില്‍ ഇങ്ങനെയൊന്നുമുണ്ടായില്ല. എന്തൊക്കെയായാലും കുഞ്ഞ്‌ ഇപ്പോള്‍ സുഖമായും ആരോഗ്യത്തോടുകൂടിയിരിക്കുന്നുവെന്ന്‌
 
{[['']]}

Amazing video ഇതു കണ്ടീല്ലങ്കീല്‍ ഒരൂ നഷ്ടം തന്നെ

Kerala tv show and news
{[['']]}

South american anaconda crawls out of Saudi toiletസൗദി; ടോയ്‌ലറ്റില്‍ പാമ്പ് അനാക്കൊണ്ട

സൗദി;ടോയ്ലറ്റിനുള്ളില്‍ അനാക്കൊണ്ട

Kerala tv show and newsറിയാദ്: സൗദിയിലെ മദീനയ്ക്കടുത്തുള്ള ഒരു വീടായാിരുന്നു കഴിഞ്ഞ ദിവസം അറബ് മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. കഴിഞ്ഞ ദിവസം ഈ വീട്ടിലെ ടോയ്‌ലറ്റില്‍ ഒരു പാമ്പ് കയറി. വെറും പാമ്പ് കയറിയതിനാണോ ഈ പുകിലെന്ന് ചിന്തിയ്ക്കാന്‍ വരട്ടെ കയറിയത് അനാക്കൊണ്ടയാണ്, സൗത്ത് അമേരിയ്ക്കന്‍ അനാക്കൊണ്ട. ഈ സൗത്ത് അമേരിയ്ക്കക്കാരന് സൗദിയില്‍ എന്ത് കാര്യം.
സാധാരണയായി അനാക്കൊണ്ടകള്‍ക്ക് ജീവിയ്ക്കാന്‍ പറ്റുന്ന കാലാവസ്ഥയല്ല സൗദിയിലേത്. എന്നിട്ടും എങ്ങനെ വീട്ടില്‍ പാമ്പ് കയറിയെന്നതിനെപ്പറ്റിയാണ് അധികൃതര്‍ ആലോചിയ്ക്കുന്നത്. കയറിയതാവട്ടെ ഒരു കുഞ്ഞന്‍ അനാക്കൊണ്ടയും.
കുഞ്ഞനെന്ന് പറഞ്ഞ് തള്ളിക്കളയണ്ട ഒരു കുഞ്ഞിനെ അകത്താക്കാന്‍ ഈ പാമ്പിന് കഴിയും. വിശപ്പ് സഹിയ്ക്കാന്‍ കഴിയാതെ വന്നാല്‍ മാത്രമേ അനാക്കൊണ്ടകള്‍ കുഞ്ഞുങ്ങളെ അകത്താക്കൂ.
സൗദി;ടോയ്ലറ്റിനുള്ളില്‍ അനാക്കൊണ്ട
പാമ്പിനെ പിടിയ്ക്കാന്‍ ഉദ്യോഗസ്ഥരെത്തിയതോടെ ആളുകളും ഒപ്പം കൂടി. ഒടുവില്‍ പാമ്പ് കുടുങ്ങി. ഞാനെന്താ വല്ല് അദ്ഭുത ജീവിയും ആണോയെന്ന മട്ടില്‍ കുഞ്ഞന്‍ അനാക്കൊണ്ട ഫോട്ടോയ്ക്ക് പോസ് ചെയ്തു.
{[['']]}

Sindhu joy opened new Facebook page cooking രാഷ്ട്രീയം വിട്ടു, സിന്ധുവിന്റെ ശ്രദ്ധ പാചകത്തില്‍

Kerala tv show and newsകേരള രാഷ്ട്രീയത്തിലെ വിപ്ലവവനിതകളില്‍ ഒരാളായിരുന്ന സിന്ധു ജോയി രാഷ്ട്രീയം പൂര്‍ണമായും ഉപേക്ഷിച്ച മട്ടാണ് ഇപ്പോള്‍. സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയാണ് സിന്ധുവിനെ മാറ്റിയതെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. മലയാളി ഹൗസില്‍ എത്തിയപ്പോഴുള്ള സിന്ദുവിന്റെ മേക്കോവറില്‍ വന്ന മാറ്റവും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രീയത്തില്‍ നിന്ന് മാറിയ സിന്ധു ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് പാചകത്തിലാണ്. തന്റെ പാചകാനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ മാത്രം താരം ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരിക്കുകയാണ്. Sindhu's Coocking Joy's എന്നാണ് പേജിന്റെ പേര്. ഇതില്‍ സിന്ധു പരീക്ഷിക്കുന്ന പുതിയ പുതിയ വിഭവങ്ങളും അവ തയ്യാറാക്കേണ്ട വിധവും ഉണ്ടാകും. സ്വയം അറിയുന്ന കുറിപ്പുകള്‍ പറയുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് അറിയുന്നവ പങ്കുവയ്ക്കുകയുമാകാം

{[['']]}

shoots wife then ends life near court കോടതി വളപ്പില്‍ ഭാര്യയെ വെടി വച്ചു

 സൗദി;കോടതി വളപ്പില്‍ ഭാര്യയെ വെടി വച്ചുറിയാദ്: കോടതി വളപ്പില്‍ ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം യുവാവ് ജീവനൊടുക്കി. സൗദിയില്‍ ഫെബ്രുവരി മൂന്ന് തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. തനിയ്‌ക്കെതിരെ ഭാര്യ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കോടതിയിലെത്തിയ യുവാവണ് ആക്രമാസക്തനായത്. കോടതിയിലെത്തിയ യുവാവ് തന്റെ ഭാര്യയും ഭാര്യാ പിതാവും കാറില്‍ വന്നിറങ്ങുന്നത് കണ്ടു. തുടര്‍ന്ന് ഒളിപ്പിച്ച് വച്ചിരുന്ന തോക്ക് എടുക്കുകയും ഭാര്യയ്ക്ക് നേരെ വെടി വയ്ക്കുകയുമായിരുന്നു. സ്ത്രീയെ വെടിവച്ച ശേഷം അതേ തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ച് മരിയ്ക്കുകയായിരുന്നു യുവാവ്. കുടംബം പ്രശ്‌നത്തെത്തുടര്‍ന്നാണ് ഇവര്‍ കോടതിയിലെത്തിയതെന്നാണ് സൂചന. തനിയ്‌ക്കെതിരെ ഭാര്യ പരാതി നല്‍കിയതിലുള്ള പ്രയാസമാണ ്‌യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. വെടിയേറ്റ യുവതിയുടെ നില ഗുരുതരമാണ്. എന്നാല്‍ സ്ത്രീയുടെ പരാതിയെപ്പറ്റിയും മറ്റുമുള്ള വിവരങ്ങളും ലഭ്യമല്ല. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സൗദി പത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഓരോ പ്രധാനവാര്‍ത്തയും വണ്‍ഇന്ത്യയിലൂടെ അറിയാം. ഇന്നു തന്നെ ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ.


{[['']]}

SANTHOSH PANDIT KIDILLAN DIALOG

Kerala tv show and news
{[['']]}

ALEEYAMMA CHETTATHEE MALAYALAM PARAYUNNU

Kerala tv show and news
{[['']]}

ഭാര്യയെ കൊലപ്പെടുത്തി പാചകം ചെയ്ത കേസില്‍ ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെട്ടുപോകാന്‍ ഭാര്യ പണം ശേഖരിച്ചിരുന്നതായി വിവരം

ഭര്‍ത്താവിനാല്‍ കൊല്ലപ്പെടുന്നതിന് മുമ്പുതന്നെ ഡൗണ്‍ വെയിന്‍സ് എന്ന 39കാരി ഇയാളില്‍ നിന്നും രക്ഷപ്പെടുന്നതിന് പണം ശേഖരിച്ചിരുന്നതായി കണ്ടെത്തല്‍ . ഡേവിഡ് വെയില്‍സ് എന്ന 50കാരനാണ് ഭാര്യയെ കൊലപ്പെടുത്തി പാചകം ചെയ്തത്. ഇവരുടെ തലച്ചോറ് മാത്രമാണ് ഇയാള്‍ ബാക്കിവച്ചത്. ഒക്ടോബര്‍ 2009ലാണ് സംഭവം നടക്കുന്നത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ഇവര്‍ സുഹൃത്തായ ജോയ് കക്കാസേയുടെ പക്കല്‍ 1000പൗണ്ട് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നതായി പറയപ്പെടുന്നു. 
ഡേവിഡ് വെയിന്‍സും ഭാര്യയും സ്വന്തമായി ലോമിറ്റ വില്ലേജില്‍ ഒരു റസ്‌റ്റോറന്റ് നടത്തിവരികയായിരുന്നു. ഒരു ദിവസം അവര്‍ തന്റെ പക്കല്‍ 700പൗണ്ട് നല്‍കിയിട്ട് ഇത് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് അവര്‍ കുറച്ചുപണം കൂടി നല്‍കി അത് 1000പൗണ്ടാക്കുകയുണ്ടായി . തിങ്കളാഴ്ച വന്ന് വാങ്ങിക്കാമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ അന്ന് എത്തിച്ചേര്‍ന്നില്ല. കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇവരെ അന്വേഷിച്ച് ചെന്നെങ്കിലും അവര്‍ അവിടെ ഇല്ലെന്നായിരുന്നു ഡേവിഡ് വെയിന്‍സ് വ്യക്തമാക്കിയത്. എന്നാല്‍ ഇത് കേട്ട് താന്‍ ഞെട്ടിയെന്നും ഡേവിഡ് നുണപറയുകയാണെന്ന് പറഞ്ഞതായും ഇയാള്‍ പറയുന്നു.

മദ്യപിച്ച് തന്‍രെ പിതാവ് കുറ്റസമ്മതം നടത്തിയതായി 2012 സെപ്തംബറില്‍ ഡേവിഡ് വെയിന്‍സിന്റെ മുന്‍ ഭാര്യയിലുണ്ടായ മകള്‍ വ്യക്തമാക്കിയിരുന്നു.Kerala tv show and news ഭര്‍ത്താവിനാല്‍ കൊല്ലപ്പെടുന്നതിന് മുമ്പുതന്നെ ഡൗണ്‍ വെയിന്‍സ് എന്ന 39കാരി ഇയാളില്‍ നിന്നും രക്ഷപ്പെടുന്നതിന് പണം ശേഖരിച്ചിരുന്നതായി കണ്ടെത്തല്‍ . ഡേവിഡ് വെയില്‍സ് എന്ന 50കാരനാണ് ഭാര്യയെ കൊലപ്പെടുത്തി പാചകം ചെയ്തത്. ഇവരുടെ തലച്ചോറ് മാത്രമാണ് ഇയാള്‍ ബാക്കിവച്ചത്. ഒക്ടോബര്‍ 2009ലാണ് സംഭവം നടക്കുന്നത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ഇവര്‍ സുഹൃത്തായ ജോയ് കക്കാസേയുടെ പക്കല്‍ 1000പൗണ്ട് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നതായി പറയപ്പെടുന്നു. ഡേവിഡ് വെയിന്‍സും ഭാര്യയും സ്വന്തമായി ലോമിറ്റ വില്ലേജില്‍ ഒരു റസ്‌റ്റോറന്റ് നടത്തിവരികയായിരുന്നു. ഒരു ദിവസം അവര്‍ തന്റെ പക്കല്‍ 700പൗണ്ട് നല്‍കിയിട്ട് ഇത് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് അവര്‍ കുറച്ചുപണം കൂടി നല്‍കി അത് 1000പൗണ്ടാക്കുകയുണ്ടായി . തിങ്കളാഴ്ച വന്ന് വാങ്ങിക്കാമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ അന്ന് എത്തിച്ചേര്‍ന്നില്ല. കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇവരെ അന്വേഷിച്ച് ചെന്നെങ്കിലും അവര്‍ അവിടെ ഇല്ലെന്നായിരുന്നു ഡേവിഡ് വെയിന്‍സ് വ്യക്തമാക്കിയത്. എന്നാല്‍ ഇത് കേട്ട് താന്‍ ഞെട്ടിയെന്നും ഡേവിഡ് നുണപറയുകയാണെന്ന് പറഞ്ഞതായും ഇയാള്‍ പറയുന്നു. മദ്യപിച്ച് തന്‍രെ പിതാവ് കുറ്റസമ്മതം നടത്തിയതായി 2012 സെപ്തംബറില്‍ ഡേവിഡ് വെയിന്‍സിന്റെ മുന്‍ ഭാര്യയിലുണ്ടായ മകള്‍ വ്യക്തമാക്കിയിരുന്നു.

{[['']]}

Amala Amala 3 2 2014

ThumbnailKerala tv show and news

{[['']]}

Pattu Saree Pattu Saree 3 2 201

Kerala tv show and news

Thumbnail

{[['']]}

പി.കെ. വര്‍ഗീസ്‌ എന്ന വര്‍ഗീസച്ചന്‍ ഒരു അത്ഭുതമാണ്‌.






















Fr.P.K. Varghese


Kerala tv show and newsഅറുനൂറ്റിമംഗലം സ്വദേശികള്‍ക്ക്‌ പി.കെ. വര്‍ഗീസ്‌ എന്ന വര്‍ഗീസച്ചന്‍ ഒരു അത്ഭുതമാണ്‌. ജീവകാരുണ്യപ്രവര്‍ത്തനവും സോപ്പു നിര്‍മ്മാണവും ആംബുലന്‍സ്‌ ഡ്രൈവിംഗുമൊക്കെയായി അച്ചന്‍ വ്യത്യസ്‌തകള്‍ സൃഷ്‌ടിക്കുന്നു.
നിലവിളി ശബ്‌ദത്തോടെ ചീറിപ്പാഞ്ഞ പോകുന്ന ആബുലന്‍സ്‌. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ കാണുന്ന കാഴ്‌ചയാണിത്‌. പക്ഷേ മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശികള്‍ക്ക്‌ മുന്നിലൂടെ ചീറിപ്പായുന്ന ആംബുലന്‍സ്‌, കണ്ണുകളെ അത്ഭുതപ്പെടുത്തിയേക്കാം. ഡ്രൈവിംഗ്‌ സീറ്റിലിരിക്കുന്ന വെള്ളക്കുപ്പായമണിഞ്ഞ വൈദികനാണ്‌ ആ അത്ഭുതത്തിന്‌ കാരണം. ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍ സ്വന്തം ജീവന്‍ പോലും മറന്നാണ്‌ മറ്റുള്ളവരുടെ ജീവനു വേണ്ടി ഓടുന്നത്‌.
ദൈവദൂതന്മാരാകുന്ന വൈദികന്മാരുണ്ട്‌, പക്ഷേ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടപാച്ചില്‍ നടത്തുന്ന വൈദികന്മാരുണ്ടോ? ശാലോം ഭവനിലെ വര്‍ഗീസച്ചന്‍ ദൈവദൂതന്‍ മാത്രമല്ല, ഒരര്‍ത്ഥത്തില്‍ ദൈവതുല്യനാണ്‌. പി.കെ. വര്‍ഗീസ്‌, വര്‍ഗീസച്ചനായപ്പോള്‍ ദൈവത്തിന്‍െ്‌റ അദൃശ്യമായ ഒരു അനുഗ്രഹം കൂടി കിട്ടിയിരിക്കാം. വൈദികന്മാര്‍ പലപ്പോഴും ഇടനിലക്കാരായി ദൈവത്തിനും സാധാരണക്കാര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കും. പക്ഷേ ശാലോം ഭവനിലെ അന്തേവാസികള്‍ക്ക്‌ വര്‍ഗീസച്ചന്‍ ഇടനിലക്കാരന്‍ മാത്രമല്ല, ദൈവതുല്യനാണ്‌.

കരുണയുടെ പ്രതിരൂപം

വര്‍ഗീസച്ചന്റെ അച്‌ഛന്‍ മിലിട്ടറിയില്‍ ഡ്രൈവറായിരുന്നു. മൂന്നു മക്കളില്‍ ഇളയ മകനായ വര്‍ഗീസച്ചന്‌ ചെറുപ്പം മുതല്‍ അനാഥരോടും അശരണരോടും വലിയ സിമ്പതിയായിരുന്നു. ബിരുദത്തിനു ശേഷം അച്ചന്‍ പട്ടത്തിനു ചേരാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടിലാരും എതിര്‍പ്പ്‌ പറ ഞ്ഞില്ല. അഞ്ചു വര്‍ഷത്തെ പഠനം കഴിഞ്ഞപ്പോള്‍ എല്ലാവരും വിവാഹമാലോചിച്ചു തുടങ്ങി. അച്ചന്‍പട്ടം കിട്ടിക്കഴി ഞ്ഞാല്‍ വര്‍ഗീസച്ചന്റെ സഭയിലുള്ളവര്‍ക്ക്‌ വിവാഹം പാടില്ല.
മറ്റുള്ളവരോട്‌ അനുകമ്പയും സ്‌നേഹവും ത്യാഗമനോഭാവവും ഉണ്ടാകുന്നതിനൊപ്പം കുടുംബജീവിതവും വര്‍ഗീസച്ചന്റെ അമ്മയ്‌ക്ക്‌ നിര്‍ബന്ധമായിരു ന്നു. അങ്ങനെയാണ്‌ ഷീജ വര്‍ഗീസച്ചന്റെ ജീവിതസഖിയാകുന്നത്‌. ഒന്‍പതാംക്ല ാസുകാരി കെസിയയും അഞ്ചാം ക്‌ളാസുകാരി ക്രിസ്‌റ്റിയും മക്കളായി നല്‍കി വര്‍ഗീസച്ചനെ ദൈവം അനുഗ്രഹിക്കുകയും ചെയ്‌തു. ഇപ്പോള്‍ ഇവര്‍ക്കൊപ്പം അച്ചന്റെ അമ്മയും പപ്പയുമുണ്ട്‌.
അച്ചന്‍പട്ടം കിട്ടിയ ശേഷം ശാലോം ഭവനിലേക്കുള്ള യാത്രയും ദൈവത്തിന്റെ നിയോഗം കൊണ്ടാണെന്ന്‌ വര്‍ഗീസച്ചന്‍ ഉറച്ചു വിശ്വസിക്കുന്നു. വഴിയില്‍ അലഞ്ഞു തിരിയുന്ന മനോരോഗികള്‍ക്ക്‌ ആശ്വാസമായി അവരെ നല്ല പൗരന്മാരാക്കി മാറ്റുക എന്ന ഉദ്ദേശ്യമാണ്‌ അറുനൂറ്റിമംഗലത്തുള്ള ശാലോം ഭവനിനുള്ളത്‌.

ഓരോ ജീവനും വിലപ്പെട്ടത്‌

ശാലോംഭവനിലെ വര്‍ഗീസച്ചന്‍ പലര്‍ക്കും വിസ്‌മയമാണ്‌. ആംബുലന്‍സ്‌ ഓടിക്കുന്ന അച്ചനെ കാണുമ്പോള്‍ പലരും അതിശയത്തോടെ നോക്കാറുണ്ട്‌. "ഓരോ ജീവനും അതിന്‍േ്‌റതായ വിലയില്ലേ? ഇവിടെയുള്ള രോഗികളെ പെട്ടെന്ന്‌ ആശുപത്രിയിലെത്തിക്കേണ്ട ആവശ്യം വന്നപ്പോഴാണ്‌ ആംബുലന്‍സ്‌ വാങ്ങിക്കാനുള്ള തീരുമാനമെടുത്തത്‌. ഡ്രൈവറെ കണ്ടുപിടിക്കാനും വളരെ ബുദ്ധിമുട്ടി. അങ്ങനെയാണ്‌ ഞാന്‍ തന്നെ ഡ്രൈവറായത്‌. ജീവന്‍ രക്ഷിക്കാന്‍ എത്രയോ തവണ ഓടിച്ചിരിക്കുന്നു. അതിനുള്ള ലൈസന്‍സ്‌ പിന്നീടാണ്‌ എടുത്തത്‌.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ വേണ്ടി ഇവിടുത്തെ ആംബുലന്‍സ്‌ പണമൊന്നും വാങ്ങാതെ തന്നെ പോകാറുണ്ട്‌. അതിനു ഞാന്‍ മറ്റൊരു ഡ്രൈവറെ വച്ചു. മറ്റു രോഗികളെയും കൊണ്ട്‌ ഞാന്‍ ആംബുലന്‍സില്‍ പോകാറില്ലെന്നേയുള്ളു, അപകടം പറ്റിയവരെ ഞാന്‍ എന്റെ കാറില്‍ കൊണ്ടുപോകാറുണ്ട്‌. നിലവിളി ശബ്‌ദമില്ലാത്തതു കൊണ്ട്‌ ഹോണും ലൈറ്റുമിട്ട്‌ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഓടിയ എത്ര എത്ര യാത്രകള്‍." ദൈവദൂതനെന്ന പേര്‌ സത്യമാക്കുകയാണ്‌ ശാലോമിന്‍െ്‌റ സ്വന്തം വര്‍ഗീസച്ചന്‍.

ശാലോം ഭവനിലേക്ക്‌

കഴിഞ്ഞ പതിമൂന്നു വര്‍ഷമായി വര്‍ഗീസച്ചനാണ്‌ ശാലോം ഭവനിലെ മേല്‍നോട്ടം. "ആര്‍ക്കും വേണ്ടാത്ത, ആരും കരുതാനില്ലാത്ത പാവങ്ങളാണ്‌ ശാലോം ഭവനിലെ അന്തേവാസികള്‍. ഉപേക്ഷിക്കപ്പെടുന്ന ഒരുപാട്‌ ജീവിതങ്ങള്‍ക്ക്‌ കൈത്താങ്ങാകാന്‍ കഴിഞ്ഞിട്ടുണ്ട്‌. കേരള സര്‍ക്കാറില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഈ സ്‌ഥാപനത്തില്‍ മനോരോഗികളും അനാഥരുമൊക്കെയുണ്ട്‌. പലരും നല്ല സാമ്പത്തികമുള്ള വീടുകളിലെയാണ്‌. മക്കള്‍ക്ക്‌ പ്രായപൂര്‍ത്തിയായി സ്വന്തം കാലില്‍ നില്‍ക്കാറാകുമ്പോള്‍ അച്‌ഛനമ്മമാരെ ഉപേക്ഷിക്കും. പലരും മറ്റു ജില്ലയിലൊക്കയാണ്‌ ഉപേക്ഷിക്കുന്നത്‌. പോലീസ്‌ കണ്ടെത്തി ഞങ്ങളെ ഏല്‍പ്പിക്കാറാണ്‌ പതിവ്‌. ഇവിടെ നിന്ന്‌ സുഖപ്പെട്ട്‌ പോയവരുമുണ്ട്‌. വഴിതെറ്റിയ ഒരു അമ്മയെ ഈയടുത്തിടെ വീട്ടുകാര്‍ക്ക്‌ ഏല്‍പ്പിച്ചു കൊടുക്കാന്‍ കഴിഞ്ഞു.
"മാനസികരോഗം പൂര്‍ണ്ണമായി മാറിയ ശേഷം ഇവിടെ ജോലി ചെയ്യുന്നവരുമുണ്ട്‌. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാര്‍ക്കുമായി പ്രത്യേകം മുറികളുണ്ട്‌. ഹോം നഴ്‌സും ഷൈനോ സിസ്‌റ്ററുമൊക്കെ എന്റെ സഹായത്തിനിവിടെയുണ്ട്‌. കൃത്യമായ ചെക്കപ്പും ചികിത്സകളും ഇവിടെ കൊടുക്കാറുണ്ട്‌. സഹായഹസ്‌തവുമായി എത്തുന്ന പലരും എനിക്ക്‌ നേരിട്ട്‌ അറിയാത്തവരാണ്‌. അവരുടെ സാമ്പത്തികസഹായത്തോടെ ഈ സ്‌ഥാപനം നിലനിന്നു പോകുന്നു."

അച്ചന്‍ നിര്‍മ്മാതാവായപ്പോള്‍

"ഇവിടുത്തെ അന്തേവാസികള്‍ക്ക്‌ വേണ്ടിയുള്ള സോപ്പും, ലോഷനും, ബാര്‍സോപ്പും, മെഴുകുതിരിയുമൊക്കെ ഇവര്‍ തന്നെയാണ്‌ നിര്‍മ്മിക്കുന്നത്‌. "കിടപ്പായ രോഗികള്‍ ഉള്ളതു കൊണ്ട്‌ മുറിയും പരിസരവുമൊക്കെ വൃത്തിയായി സൂക്ഷിക്കണമല്ലോ. സോപ്പിനും ലോഷനുമൊക്കെയായി നല്ല പണച്ചെലവുണ്ട്‌. അങ്ങനെയാണ്‌ ഇവിടെയുള്ളവര്‍ക്ക്‌ വേണ്ടി സോപ്പും മറ്റും നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്‌. ഞാനും ഭാര്യയും കൂടി ഒരു മാസത്തെ കോഴ്‌സ്‌ പഠിച്ചു. സര്‍ക്കാറിന്റെ തന്നെ പദ്ധതിയായിരുന്നത്‌. എന്നിട്ട്‌ അന്തേവാസികളില്‍ രണ്ടുമൂന്നു പേരെ പഠിപ്പിച്ചു.
"എന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഇവിടെ ഇതൊക്കെ നിര്‍മ്മിക്കുന്നുണ്ട്‌. പുറമേ വില്‍ക്കുന്നില്ല. ഇവിടെയുള്ളവര്‍ക്ക്‌ വേണ്ടി മാത്രം. സ്വദേശി എന്നാണ്‌ ഞങ്ങള്‍ നിര്‍മ്മിക്കുന്ന സോപ്പിന്റെയും ലോഷന്റെയും മെഴുകുതിരിയുടെയും പേര്‌. സത്യം പറഞ്ഞാല്‍ നന്നായി വിപുലീകരിക്കാന്‍ കഴിയുന്ന ഒരു കുടില്‍ വ്യവസായമാണിത്‌. "
വര്‍ഗീസച്ചന്‍ തന്നെയാണ്‌ അന്തേവാസികളായ പുരുഷന്മാരുടെ മുടി മുറിക്കുന്നതും. ഒരേ സമയം പല റോളുകളാണ്‌ അച്ചന്‍ ചെയ്യുന്നത്‌.

ആപല്‌കരമായ ഉത്തരവാദിത്തങ്ങള്‍

വര്‍ഗീസച്ചന്റെ തണലില്‍ ഇവിടുത്തെ അന്തേവാസികള്‍ സ്‌നേഹത്തോടെ കഴിയുന്നു. എങ്കിലും നല്ല റിസ്‌കുള്ള ഉത്തരവാദിത്തമാണിതെന്ന്‌ വര്‍ഗീസച്ചന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. "എന്റെ പള്ളി ഹരിപ്പാടാണ്‌. ഒരിക്കല്‍ ഇവിടുത്തെ കാര്യങ്ങള്‍ സിസ്‌റ്ററിനെയും ദാസ്‌ എന്ന ജോലിക്കാരനെയും ഏല്‍പ്പിച്ച്‌ ഞാന്‍ കുര്‍ബാനയ്‌ക്ക്‌ വേണ്ടി പള്ളിയില്‍ പോയി. അവിടെയെത്തി 10 മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍. രണ്ട്‌ അന്തേവാസികള്‍ തമ്മില്‍ വഴക്കുണ്ടാക്കി. പ്രദീപും മറ്റൊരാളും (അവ ന്‌ ചെറിയ മാനസികാസ്വാസ്‌്ഥ്യമുണ്ട്‌) സംസാരിച്ചിരുന്നതിനിടയില്‍ എന്തോ പറഞ്ഞ്‌ തര്‍ക്കിച്ചു.
പത്രം വായിച്ചുകൊണ്ടിരുന്ന പ്രദീപിന്റെ പുറകിലൂടെ വന്ന്‌ മറ്റെയാള്‍ പട്ടികകഷണം കൊണ്ടടിച്ചു. തല പൊട്ടി ചോരയൊലിച്ചു കിടക്കുന്നുവത്രേ. ഞാന്‍ പെട്ടെന്ന്‌ എന്റെ പപ്പയെ വിളിച്ചു പറഞ്ഞു. പപ്പ ആളിനെയുമെടുത്ത്‌ മാവേലിക്കരയിലെത്തി. അപ്പോഴേക്കും ഞാനുമെത്തി. അവിടെ നിന്ന്‌ തിരുവല്ല പുഷ്‌പഗിരിയിലേക്ക്‌. ചെന്നപ്പോള്‍ തന്നെ ഒരുരക്ഷയുമില്ലെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു. തലച്ചോര്‍ പൊട്ടിപ്പൊളിഞ്ഞ്‌ പുറത്തു വന്നത്‌ എന്നെ അതു കാണിച്ചു. അതറിഞ്ഞപ്പോള്‍ മുതല്‍ എന്റെ സമാധാനം പോയി. കൊലപാതകമായതു കൊണ്ട്‌ ആരോടൊക്കെ സമാധാനം പറയേണ്ടി വരും. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാളുടെ ജീവന്‍ നഷ്‌ടപ്പെടുക, അത്‌ ഓര്‍ക്കാന്‍ കൂടി വയ്യ. പ്രാര്‍ത്ഥനയില്‍ മുഴുകി നിന്നപ്പോള്‍ ഡോക്‌ടര്‍ ഒരു ഓപ്പറേഷന്‍ നടത്തി നോക്കാമെന്ന്‌ പറഞ്ഞു. പക്ഷേ ഒരു ലക്ഷം രൂപ വേണം. ഓപ്പറേഷന്‍ ചെയ്‌തോ, പണം ശരിയാക്കാമെന്ന്‌ ഞാന്‍ പറഞ്ഞു. മാനേജ്‌മെന്റിനോട്‌ സംസാരിച്ച്‌ അത്‌ 40.000 രൂപയാക്കി കുറച്ചു. കൈയിലെ മോതിരം പണയം വെച്ചും, അറിയാവുന്നവരോട്‌ ചോദിച്ചും 30,000 രൂപ സംഘടിപ്പിച്ചു. ബാക്കി തുകയ്‌ക്കു വേണ്ടി എന്തു ചെയ്യും. തല കറങ്ങുന്നതു പോലെ തോന്നി. വെള്ളം കുടിക്കാനായി പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ എതിര്‍ദിശയില്‍ നിന്നു വരുന്നതു കണ്ടു. ഞങ്ങള്‍ പരസ്‌പരം നോക്കി ചിരിച്ചു. പിന്നെയും കണ്ടപ്പോള്‍ അനിയന്‍ അസുഖമായി ഇവിടെയുണ്ടെന്ന്‌ പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ വേണ്ടി അവരുടെ മുറിയിലേക്ക്‌ പോയി.

എല്ലാം കഴിഞ്ഞ്‌ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ആ ചെറുപ്പക്കാരന്‍ എന്റെ കൈയില്‍ രണ്ടു നോട്ടുകള്‍ തന്നു. ഞാന്‍ സന്തോഷത്തോടെ വാങ്ങി. കൈ തുറന്നപ്പോള്‍ രണ്ട്‌ അമേരിക്കന്‍ കറന്‍സി നോട്ടുകള്‍. ഏകദേശം 10,000 ഇന്ത്യന്‍ രൂപ. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആകെ വിഷമിച്ച്‌ എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ ദൈവം തുറന്ന വഴി. മറ്റെല്ലാ വഴികളുമടഞ്ഞപ്പോള്‍ ദൈവം തുറന്നു തന്ന ആ വലിയ വഴിയോര്‍ത്ത്‌ ഞാന്‍ നന്ദി പറഞ്ഞു. ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ പ്രദീപിന്റെ ജീവന്‍ തിരിച്ചു കിട്ടി. അവനിപ്പോഴും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. തല്ലു കൊടുത്ത ആ ചെറുപ്പക്കാരനെ അന്നു തന്നെ ഞങ്ങള്‍ ഇവിടെ നിന്ന്‌ മാറ്റി. അവനിവിടെ നിന്നാല്‍ അതു മറ്റുള്ള രോഗികളുടെ ജീവന്‍ ഭീഷണിയാണല്ലോ.'' എട്ടു മാസം മുമ്പ്‌ നടന്ന സംഭവമാണെങ്കിലും ദൈവകൃപ ലഭിച്ചത്‌ പറയുമ്പോള്‍ അച്ചനിന്നും ഗദ്‌ഗദപ്പെടുന്നു.

ഒരു ദിവസമെങ്കിലും ശാലോം സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ജീവിതത്തിന്റെ പച്ചയായ സത്യങ്ങള്‍ തിരിച്ചറിയാം. അനാഥരായ മാനസികരോഗികളെ ശാലോമിലെത്തിക്കുന്നത്‌ ആര്‍ക്കു വേണമെങ്കിലും ചെയ്യാവുന്നതാണ്‌. വെറുതെ പാഴാക്കുന്ന പണത്തിന്റെ ഒരു പങ്ക്‌ ശാലോം ഭവനിലേക്ക്‌ ആര്‍ക്കു വേണമെങ്കിലും എത്തിക്കാം. ഭക്ഷണത്തിനും മരുന്നിനും വേണ്ടി ഒരുപാട്‌ പണം ഇവിടെ ആവശ്യമുണ്ട്‌. വര്‍ഗീസച്ചന്‍െ്‌റ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വരുന്ന തലമുറയ്‌ക്കും ഒരു വെളിച്ചമാകട്ടെ...
 
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger