Movie :

kerala home tv show and news

Home » » സീരിയല്‍-സിനിമാനടിയായ തന്റെ മകള്‍ പ്രിയങ്ക(21)യെ പീഡിപ്പിച്ചുകൊന്നതാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതി ഫായിസിനും പ്രിയങ്കയുടെ ഭര്‍ത്താവ്‌ റഹീമിനും സുഹൃത്തുക്കള്‍ക്കും ബന്ധമുണ്ടെന്നും പ്രിയങ്കയുടെ മാതാവ്‌ ജയലക്ഷ്‌മി.

സീരിയല്‍-സിനിമാനടിയായ തന്റെ മകള്‍ പ്രിയങ്ക(21)യെ പീഡിപ്പിച്ചുകൊന്നതാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതി ഫായിസിനും പ്രിയങ്കയുടെ ഭര്‍ത്താവ്‌ റഹീമിനും സുഹൃത്തുക്കള്‍ക്കും ബന്ധമുണ്ടെന്നും പ്രിയങ്കയുടെ മാതാവ്‌ ജയലക്ഷ്‌മി.

{[['']]}
കല്‍പ്പറ്റ: സീരിയല്‍-സിനിമാനടിയായ തന്റെ മകള്‍ പ്രിയങ്ക(21)യെ പീഡിപ്പിച്ചുകൊന്നതാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതി ഫായിസിനും പ്രിയങ്കയുടെ ഭര്‍ത്താവ്‌ റഹീമിനും സുഹൃത്തുക്കള്‍ക്കും ബന്ധമുണ്ടെന്നും പ്രിയങ്കയുടെ മാതാവ്‌ ജയലക്ഷ്‌മി. താമരശേരി കുടുക്കിലമ്മാരം വീട്ടില്‍ റെമു എന്ന റഹീം പ്രിയങ്കയെ 2011 ഒക്‌ടോബറില്‍ വിവാഹം കഴിച്ചിരുന്നു. ഫായിസാണ്‌ റഹീമിന്‌ പ്രിയങ്കയെ പരിചയപ്പെടുത്തിയത്‌. ഫായിസും റഹീമും ഉറ്റ സുഹൃത്തുക്കളാണ്‌. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ എന്നിവരുമായി ഇവര്‍ക്കു ബന്ധമുണ്ട്‌. ഇപ്പോള്‍ കോഴിക്കോട്‌ സൗത്ത്‌ അസിസ്‌റ്റന്റ്‌ കമ്മിഷണറായ കെ.ആര്‍. പ്രേമചന്ദ്രന്‍ മകളുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്ന്‌ ജയലക്ഷ്‌മി പറഞ്ഞു. മകളുടെ മരണശേഷം പ്രേമചന്ദ്രന്‍ ഭീഷണി രൂപത്തില്‍ തനിക്കു കത്തെഴുതിയിരുന്നു. റഹീമും ഫായിസും ഇടപെട്ടാണു പ്രിയങ്കയ്‌ക്ക്‌ കോഴിക്കോട്ട്‌ താമസസൗകര്യമൊരുക്കിയത്‌. ഇരുവര്‍ക്കും നിരവധി കാമുകിമാരുണ്ട്‌. റഹീമിന്റെ സുഹൃത്ത്‌ ഫറോക്ക്‌ സ്വദേശി രഞ്‌ജിത്ത്‌ എന്നയാളാണു മകളെ പീഡിപ്പിച്ചുകൊന്നത്‌. മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ പീഡിപ്പിച്ചുകൊല്ലുകയായിരുന്നു. ഇതിനു റഹീമിന്റെയും സുഹൃത്തുക്കളുടെയും ഒത്താശയുണ്ടയിരുന്നു. സിനിമാരംഗത്തുള്ളവര്‍ നല്ലവരാണ്‌. ഞങ്ങള്‍ക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല- ജയലക്ഷ്‌മി പറഞ്ഞു. കോഴിക്കോട്‌ വൈഗ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന വയനാട്‌ പടിഞ്ഞാറത്തറ മെച്ചനപാത്തിക്കല്‍ ജയലക്ഷ്‌മിയുടെ പരാതിയില്‍ പ്രിയങ്കയുടെ മരണം സംബന്ധിച്ച കേസ്‌ ക്രൈം ഡിറ്റാച്ച്‌മെന്റ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ പ്രദീപാണ്‌ അന്വേഷിക്കുന്നത്‌. 2011 നവംബര്‍ 26-നാണ്‌ പ്രിയങ്ക മരിച്ചത്‌. ലൗഡ്‌സ്‌പീക്കര്‍ എന്ന മലയാള സിനിമയിലും നിരവധി തമിഴ്‌ചിത്രങ്ങളിലും ആല്‍ബങ്ങളിലും മുഖം കാണിച്ചിട്ടുള്ള പ്രിയങ്ക തലശേരിയിലെ ടെക്‌സ്‌റ്റൈല്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ ഫായിസാണ്‌ റഹീമിനു പരിചയപ്പെടുത്തിയത്‌. പരസ്യചിത്രത്തിന്റെ പ്ര?ഡ്യൂസര്‍ ഫായിസ്‌ ആയിരുന്നുവെന്ന്‌ ജയലക്ഷ്‌മി പറഞ്ഞു. പിന്നീട്‌ റഹീമും പ്രിയങ്കയും പ്രണയത്തിലായി. റഹീമിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നു കോഴിക്കോട്ടേക്ക്‌ താമസം മാറി. റഹീം ഏര്‍പ്പൊടാക്കിയ അശോകപുരത്തെ ഫ്‌ളാറ്റിലായിരുന്നു പ്രിയങ്കയുടെ താമസം. ഐഫി എന്നൊരു പെണ്‍കുട്ടിയും പ്രിയങ്കയുടെ കൂടെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നു. യഥാര്‍ഥ സ്‌നേഹബന്ധമാണെന്നു തന്നെ ബോധ്യപ്പെടുത്താന്‍ റഹീം 2011 ഒക്‌ടോബറില്‍ പടിഞ്ഞാറത്തറയിലെ നീരൂര്‍ ക്ഷേത്രത്തില്‍ വച്ച്‌ ക്ഷേത്രഭാരവാഹികളില്ലാത്ത സമയത്ത്‌ പ്രിയങ്കയെ താലി ചാര്‍ത്തിയിരുന്നുവെന്നു ജയലക്ഷ്‌മി പറഞ്ഞു. ഇതല്ലാതെ പ്രിയങ്കയെ വിവാഹം ചെയ്‌തതായി ഔദ്യോഗിക രേഖകളില്ല. കൂടുതല്‍ സിനിമയില്‍ അഭിനയിക്കാന്‍ നല്ല ഓഫറുകള്‍ വന്നിരുന്നെങ്കിലും റഹീം അതെല്ലാം മുടക്കി. പിന്നീട്‌ കോഴിക്കോട്ടെ ഒരു ജ്വല്ലറിയില്‍ പ്രിയങ്ക ജോലി നോക്കി. അധികം വൈകാതെ കല്ലായിയിലെ ഒരു കടയിലേക്കു മാറി. ഇവിടുത്തെ ജോലി ഉപേക്ഷിച്ചുവരാന്‍ ഫായിസും റഹീമും ചേര്‍ന്ന്‌ പ്രിയങ്കയില്‍ സമ്മര്‍ദം ചെലുത്തി. പ്രിയങ്കയ്‌ക്ക്‌ ജോലി നല്‍കാതിരിക്കാന്‍ മന്ത്രി എം.കെ. മുനീറിന്റെ പേരില്‍ ഇരുവരും ചേര്‍ന്നു കടയുടമയെ വിളിച്ച്‌ ഞെട്ടിച്ചുവെന്നും കടയുടമ തന്നതാണെന്നു പറഞ്ഞ്‌ ഒരു ലക്ഷം രൂപ ഇവര്‍ പ്രിയങ്കയ്‌ക്കു നല്‍കിയെന്നും ജയലക്ഷ്‌മി വെളിപ്പെടുത്തി. റഹീമിന്‌ കള്ളനോട്ടടി, ഹവാല ബിസിനസാണെന്ന്‌ അയാള്‍തന്നെ മകളോടു വെളിപ്പെടുത്തിയിട്ടുണ്ട്‌. തന്റെ സഹോദരന്‍മാര്‍ കള്ളനോട്ട്‌ കേസില്‍ ജയിലിലാണെന്നും റഹീം പ്രിയങ്കയോടു പറഞ്ഞിരുന്നു. ഒരിക്കല്‍ റഹീം മന്ത്രി മുനീറിനെ ഫോണില്‍ വിളിച്ച്‌ പ്രിയങ്കയെ പരിചയപ്പെടുത്തി. തുടര്‍ന്നു പ്രിയങ്ക ഫോണില്‍ മുനീറുമായി സംസാരിച്ചുവെന്നു ജയലക്ഷ്‌മി പറഞ്ഞു. റഹീമിന്‌ ഭാര്യയും നാലു കുട്ടികളുമുണ്ട്‌. റഹീമിനും ഫായിസിനും എറണാകുളത്തും തലശേരിയിലും കാമുകിമാര്‍ ഉള്ളതായി തനിക്കറിയാം. ഈ വിവരമറിഞ്ഞു മകള്‍ റഹീമുമായി വഴക്കിട്ടിരുന്നു. അതെല്ലാം പഴയ ബന്ധമാണെന്നു പറഞ്ഞ്‌ റഹീം പ്രണയം തുടര്‍ന്നു. ഇതിനിയിലാണു പ്രിയങ്ക ഗര്‍ഭിണിയായത്‌. റഹീമും രഞ്‌ജിത്തും ഇടയ്‌ക്കിടെ അശോകപുരത്തെ ഫ്‌ളാറ്റില്‍ വരുമായിരുന്നു. രഞ്‌ജിത്ത്‌ ഉറ്റ സുഹൃത്താണെന്നാണ്‌ റഹീം പ്രിയങ്കയോടു പറഞ്ഞിരുന്നത്‌. 2011 നവംബര്‍ ആദ്യവാരം റഹീം സൗദിയിലേക്കു പോയി. നവംബര്‍ 26 നു രാത്രി പ്രിയങ്ക തലചുറ്റിവീണെന്നു പറഞ്ഞു രഞ്‌ജിത്താണു തന്നെ വിളിച്ചത്‌. ആദ്യം പ്രിയങ്കയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്‌. ഇവിടെയെത്തിയ തന്നെ മകളെ കാണുന്നതില്‍നിന്ന്‌ രഞ്‌ജിത്തും സുഹൃത്തുക്കളും ജീവനക്കാരും ചേര്‍ന്ന്‌ വിലക്കി. അധികം വൈകാതെ ഇവിടെത്തന്നെയുള്ള മറ്റൊരു ആശുപത്രിയിലേക്ക്‌ മാറ്റി. മകള്‍ വിഷം ഉള്ളില്‍ച്ചെന്ന്‌ മരിച്ചുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌. എന്നാല്‍, മകള്‍ക്ക്‌ ആത്മഹത്യ ചെയേ്ണ്ട കാര്യമേില്ലായിരുന്നു. ആശുപത്രി അധികൃതരുടെ ഒത്താശയോടെ ഇവിടെ വച്ച്‌ മകളെ പീഡിപ്പിച്ചുകൊല്ലുകയായിരുന്നു- ജയലക്ഷ്‌മി പറഞ്ഞു. പ്രിയങ്കയുടെ മരണം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പരാതി നല്‍കിയതോടെ ചിലര്‍ കൊന്നുകളയുമെന്നു വരെ ഭീഷണിപ്പെടുത്തി. ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞാണ്‌ പ്രിയങ്ക ആത്മഹത്യ ചെയ്‌തതെന്നും നിങ്ങള്‍ ഇനി പരാതിയുമായി നടന്നിട്ടു കാര്യമില്ലെന്നും പറഞ്ഞാണ്‌ കോഴിക്കോട്‌ സൗത്ത്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ പ്രേമചന്ദ്രന്‍ കത്തയച്ചതെന്നു ജയലക്ഷ്‌മി പറഞ്ഞു. കോഴിക്കോട്ടെ ഹോട്ടലില്‍ നടന്ന മകളുടെ ജന്മദിനാഘോഷ ചടങ്ങിലാണ്‌ ഈ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ പങ്കെടുത്തത്‌. നടക്കാവ്‌ പോലീസ്‌ കേസ്‌ അട്ടിമറിക്കുകയാണു ചെയ്‌തത്‌. പ്രിയങ്കയുടെ മരണത്തെ തുടര്‍ന്ന്‌ തന്നെ വിളിച്ച റഹീം, പോലീസും കേസുമെല്ലാം തനിക്കു നിസാരമാണെന്നു പറഞ്ഞതായും ജയലക്ഷ്‌മി ആരോപിച്ചു. പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട്‌ റഹീമും രഞ്‌ജിത്തും അറസ്‌റ്റിലായിരുന്നു. - See more at: http://www.mangalam.com/print-edition/keralam/100111#sthash.yO5IwOUA.dpuf
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger