Movie :

kerala home tv show and news

Home » » രാഹുലും റോസിനും പ്രണയിച്ചിരുന്നു

രാഹുലും റോസിനും പ്രണയിച്ചിരുന്നു

{[['']]}

രാഹുലും റോസിനും പ്രണയിച്ചിരുന്നു

 




Neena Kuruppu
കഴിഞ്ഞ 26 വര്‍ഷങ്ങളായി മലയാളി കാണുന്ന മുഖമാണ് നീന കുറുപ്പിന്റേത്. 'ശ്രീധരന്റെ ഒന്നാം തിരുമുറിവ്' എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് നീനയുടെ അഭിനയജീവിതത്തിന്റെ തുടക്കം. പിന്നീട് നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായി. ഇടയ്ക്ക് അഭിനയത്തില്‍ ബ്രേക്കുകള്‍ ഉണ്ടായി.അടുത്തിടെ 'മലയാളി ഹൗസ്' എന്ന റിയാലിറ്റി ഷോയിലൂടെ വീണ്ടും നീനയുടെ 'സുന്ദരമുഖം' മലയാളി കണ്ടു.

മലയാളി ഹൗസിനെക്കുറിച്ച് ?


ഒരു ബോംബെ ബേസ്ഡ് പ്രൊഡക്ഷ ന്‍ കമ്പനി സൂര്യ ടി.വിക്കുവേണ്ടി പ്രോഗ്രാം ചെയ്തു കൊടുക്കുകയായിരുന്നു. ബിഗ് ബോസ് എന്ന ഹിന്ദി ഷോയുടെ രീതി അനുകരിച്ചാണ് മലയാളിഹൗസ്. ഹിന്ദി വേര്‍ഷന്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു.പക്ഷേ മൂന്നര മാസം വീട്ടില്‍ നിന്നു മാറിനില്‍ക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ വിഷമം തോന്നി. മോളുടെ കാര്യം ഒന്നും അറിയാന്‍ പറ്റില്ലല്ലോ. ബിഗ്‌ബോസ് ഞാനും മോളും ഒന്നിച്ചിരുന്നാണ് കണ്ടത്. അതുപോലെയുള്ള പ്രോഗ്രാമാണെന്ന് കേട്ടപ്പോള്‍ അവള്‍ സന്തോഷത്തോടെ 'നീന പൊയ്‌ക്കോ' എന്നു പറഞ്ഞു. അതിലുമുണ്ടായിരുന്നു തെറി വിളിയും വഴക്കുമൊക്കെ. അവിടെ ചെല്ലുമ്പോള്‍ ഞാന്‍ വിചാരിച്ചത് ഫോണില്ലാത്തതും ടി.വിയില്ലാത്തതുമൊക്കെയായിരിക്കും അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടെന്നാണ്. പക്ഷേ ഏറ്റവും പ്രയാസമായി തോന്നിയത് നമുക്ക് കണ്ടുപരിചയം മാത്രമുള്ള ആളുകളുടെ കൂടെ പുറംലോകവുമായി ബന്ധമില്ലാത്ത വീട്ടില്‍ താമസിക്കുന്നതാണ്.
എല്ലാവരും പറയുന്ന കംപ്ലയിന്റാണ് അതിനുള്ളിലെല്ലാവരും പരസ്പരം കെട്ടിപ്പിടിക്കുന്നുവെന്ന്. ഈയുള്ള 16 പേര്‍ അല്ലാതെ നമുക്ക് വേറൊരു ലോകമില്ല. ഇവരൊക്കെ സഹോദരനോ, സഹോദരിയോ സുഹൃത്തോ ആണെന്നു ചിന്തിക്കുമ്പോള്‍ അവരുമായി കൂടുതലടുത്തു പോകും.

പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നില്ല?


ശരിയാണ്. അടച്ചിട്ട സ്വന്തം വീടിനുള്ളില്‍ ടി.വിയോ ഫോണോ ഉപയോഗിക്കാതെ പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞാല്‍ അവര്‍ക്കും തോന്നും ഇതേ ഫ്രസ്‌ട്രേഷന്‍.

പ്രേക്ഷകര്‍ കാണുന്ന ഷോയിലാണ് സിഗരറ്റ് വലിയൊക്കെ?


നമ്മള്‍ വിചാരിക്കുന്നതുപോലെയല്ല ലോകം. ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നു.സിഗരറ്റ് വലിക്കുന്നതില്‍ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അതൊരു തെറ്റ് എന്ന് ഞാന്‍ പറയില്ല. 'ഞാന്‍ വലിക്കില്ല' അത്രയേ പറയാന്‍ സാധിക്കൂ. നാളെ എന്റെ മകള്‍ ചെയ്താല്‍ ഞാന്‍ ഒരിക്കലും സമ്മതിക്കുകയുമില്ല.

ഭക്ഷണമൊക്കെ പരിമിതമായിരുന്നോ?


ആഴ്ചയിലൊരു ദിവസമാണ് റേഷന്‍ തരുന്നത്. ബാക്കിയുള്ള ദിവസത്തേയ്ക്കു അതു കരുതിവയ്ക്കണം. രാവിലെ ബ്രഡ് മാത്രം കഴിക്കാനൊക്കെ ശീലിച്ചുപോയി.

ഇങ്ങനെയുള്ള പ്രോഗ്രാം ഒരാളെ നല്ലതാക്കുകയാണോ ചെയ്യുന്നത്?


ആ വീടിനുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം 16 പേര്‍ക്കുംകൂടി ഒരു ടോയ്‌ലറ്റ് മാത്രമേ ഉള്ളൂ എന്നതായിരുന്നു. അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞാല്‍ ബാക്കിയെല്ലാം സഹിക്കാന്‍ പറ്റും. ഏതെങ്കിലുമൊരു വീട്ടില്‍ ചെന്നിട്ട് കിടക്കാന്‍ റൂമില്ല നിലത്തു കിടക്കണമെന്നു പറഞ്ഞാല്‍ പോലും ഈ പതിനാറുപേര്‍ക്കും കഴിയും. ഒരു മണിക്കൂര്‍ പ്രോഗ്രാം കാണുന്ന പ്രേക്ഷകനു തോന്നാം ആ വീട്ടില്‍ അടിയും തെറിവിളിയും മാത്രമേ ഉള്ളൂ എന്ന്. എന്നാല്‍ 24 മണിക്കൂറില്‍ എത്രയോ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പ്രശസ്തി കൂടുതല്‍ കിട്ടാന്‍ വേണ്ടിയാണോ അതിനുള്ളില്‍ വഴക്കുണ്ടാക്കിയിരുന്നത്?


വഴക്കുകളൊന്നും സ്‌ക്രിപ്റ്റ് അനുസരിച്ചായിരുന്നില്ല. എഡിറ്റിംഗില്‍ വഴക്കുകള്‍ക്കിടയില്‍ നടന്ന നല്ല കാര്യങ്ങള്‍ 'കട്ട്' ചെയ്തിട്ടുണ്ടാവാം. അതൊഴിച്ചാല്‍ അവിടെ സംഭവിച്ചതൊക്കെ സംഭവിച്ചതുതന്നെയാണ്.

മലയാളി ഹൗസില്‍ ഒരുതരത്തിലും പൊരുത്തപ്പെടാന്‍ സാധിക്കില്ല എന്നു തോന്നിയതാരെയാണ്?


എനിക്കു തീരെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാതിരുന്നത് ചെറിയ കാര്യത്തിന് ദേഷ്യം പിടിക്കുന്ന സോജന്റെ ബിഹേവിയര്‍ ആയിരുന്നു. പിന്നെ തിങ്കള്‍ പറയുന്ന ചീത്ത വാക്കുകള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷേ 24 മണിക്കൂറും അവരൊന്നും മോശം ആളുകളല്ല.

രാഹുല്‍-റോസിനുമായി പ്രണയത്തിലാണെന്നു ആളുകള്‍ പറയുന്നു?


എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്. ഞാന്‍ അതേക്കുറിച്ച് അതിനുള്ളില്‍ സംസാരിച്ചിട്ടുണ്ടായിരുന്നു. എതിര്‍പ്പും പ്രകടിപ്പിച്ചിട്ടുണ്ട്. അവരുടെ ബന്ധത്തില്‍ അങ്ങനെയൊരു രീതി ഞാന്‍ കണ്ടു. അത് ശരിയല്ല എന്നെനിക്കു തോന്നി. ലോകത്ത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ യോജിപ്പില്ലെങ്കില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും അഫയര്‍ ഉണ്ടാവുന്നതൊക്കെ സാധാരണമാണ്.

പക്ഷേ വീട്ടിലിരിക്കുന്ന ഒരു സ്ത്രീക്ക് അത് ചോദ്യം ചെയ്യാന്‍ പോലും അവസരം കിട്ടാത്ത സാഹചര്യത്തില്‍ അത് രാഹുലിന്റെ ഭാര്യയെ വിഷമിപ്പിക്കും എന്നു തോന്നി. എനിക്കു പരിചയം പോലുമില്ലാത്ത രാഹുലിന്റെ വൈഫിനെക്കുറിച്ചോര്‍ത്തായിരുന്നു ഞാനാലോചിച്ചത്. എന്റെ ഭര്‍ത്താവ് ഇങ്ങനെയൊരു ഷോയില്‍ പോയി ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ വീട്ടിലിരുന്ന് അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ കഴിയാതെ ഞാന്‍ എത്രമാത്രം വിഷമിക്കുന്നുണ്ടാവും. ഞാന്‍ ഒരു ഭാര്യയായതുകൊണ്ടും അമ്മയായതുകൊണ്ടും എനിക്കങ്ങനെയേ ചിന്തിക്കാന്‍ കഴിയൂ.

ഷോ കഴിഞ്ഞിറങ്ങിക്കഴിഞ്ഞപ്പോള്‍ ആളുകളുടെ പ്രതികരണം ?


'നെറ്റി'ലൊക്കെ നോക്കിക്കഴിഞ്ഞാല്‍ ഒരുപാട് തെറിവിളികള്‍ എനിക്കുണ്ട്. ഷോപ്പിംഗിനൊക്കെ പുറത്തുപോകുമ്പോള്‍ ആരും മുഖത്തുനോക്കി ഒന്നും പറയുന്നില്ല.

സൗന്ദര്യ രഹസ്യമെന്താണ്?


ഫേഷ്യലോ ഒന്നും ചെയ്യാറില്ല. ഷോയില്‍ എന്നെ വൃത്തികേടായി കണ്ടുവെങ്കില്‍ അതാണ് എന്റെ യഥാര്‍ത്ഥ രൂപം. എന്നെ സുന്ദരിയായി കണ്ടുവെങ്കില്‍ അതാണ് എന്റെ മേക്കപ്പിട്ട രൂപം.

കുടുംബം?


ഹസ്ബന്റ് ബിസിനസ് ചെയ്യുന്നു. മകള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു.

മലയാളി ഹൗസ് കണ്ടിട്ട് ഹസ്ബന്റ് എന്തു പറഞ്ഞു?


ഒന്നുരണ്ടു പ്രാവശ്യം എന്റെ സിസ്റ്ററെയും, സുഹൃത്തിനെയും വിളിച്ചിട്ട് അവളെന്താ അങ്ങനെ ചെയ്തത് എന്നു ചോദിച്ചു. പക്ഷേ ഞാന്‍ തിരിച്ചുവന്നപ്പോള്‍ എന്നോട് ഒന്നും ചോദിച്ചില്ല. പെട്ടെന്ന് കാണുമ്പോള്‍ ഉള്ള ഒരു റിയാക്ഷന്‍ അതേ ഉണ്ടായിട്ടുള്ളൂ.

മലയാളി ഹൗസില്‍ പങ്കെടുത്തതില്‍ സന്തോഷമുണ്ടോ?


പുറത്തിറങ്ങി ബാങ്ക് ബാലന്‍സ് നോക്കിയപ്പോഴാണ് ശരിക്കും സന്തോഷം തോന്നിയത്.
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger