{[['']]}
മന്ത്രിസഭയില്‍ ചാരനുണ്ടെന്ന് പി സി ജോര്‍ജ്; ആരെന്ന് അറിയാമെന്ന് തിരുവഞ്ചൂര്‍
1തിരുവനന്തപുരം: ഡാറ്റാസെന്റര്‍ കൈമാറ്റം സംബന്ധിച്ച കേസ് സിബിഐക്ക് വിടേണ്ട എന്ന സര്‍ക്കാര്‍ തീരുമാനം യുഡിഎഫില്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നു. സര്‍ക്കാര്‍ നിലപാടിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് തുറന്നടിച്ചു. കേസ് സംബന്ധിച്ച വിവരങ്ങള്‍ വിവാദ വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാറിന് ചോര്‍ത്തി നല്‍കിയത് മന്ത്രി സഭയിലെ ഒരു ചാരനാണെന്നും ജോര്‍ജ് ആരോപിച്ചു.ഏതു മന്ത്രിയെയാണ് ലക്ഷയമിടുന്നതെന്ന് പറയാന്‍ ചീഫ് വിപ്പ് ആദ്യം തയ്യാറായിെല്ലങ്കിലും പിന്നീട് ആഭ്യന്തരമന്ത്രി അറിയാതെ വിവരങ്ങള്‍ ചോരില്ല എന്ന് വ്യക്തമാക്കി. എന്നാല്‍, താനല്ല ചാരപ്പണി നടത്തുന്നതെന്നും ചാരപ്പണി നടത്തുന്നത് ആരെന്ന് ജനത്തിന് അറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിച്ചു. ജോര്‍ജ് ഇന്നു പറയുന്നതായിരിക്കില്ല നാളെ പറയുകയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.സിപിഎമ്മിനെ സഹായിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് കെ മുരളീധരന്‍ എംഎല്‍എ പ്രതികരിച്ചത്. സിബിഐ അന്വേഷണത്തെ അനുകൂലിക്കുന്നതാണ് യുഡിഎഫ് തീരുമാനം. നിലപാടുമാറ്റം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും മുരളി വ്യക്‌തമാക്കി. അതേസമയം, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.സര്‍ക്കാര്‍ തീരുമാനം വരും മുന്‍പ് കേസ് സിബിഐക്ക് കൈമാറിയെന്ന് എജി കോടതിയില്‍ പറഞ്ഞത് വിമര്‍ശനത്തിനു കാരണമായിരുന്നു. അതേസമയം, തന്നെ രക്ഷിക്കാനല്ല വിമര്‍ശനവിധേയനായ എജിയെ രക്ഷിക്കാനാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്നാണ് ടി ജി നന്ദകുമാറിന്റെ പ്രതികരണം. കേസ് സിബിഐക്ക് കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ തീരുമാനിക്കാത്ത കാര്യം എങ്ങനെയാണ് ചോര്‍ത്തുന്നതെന്നും നന്ദകുമാര്‍ ചോദിച്ചു.- Se

Post a Comment