{[['']]}
ഒന്നരക്കോടി തട്ടിയെടുത്ത സംഭവം:മൂന്നു പാസ്‌റ്റര്‍മാര്‍ പിടിയില്‍
പീരുമേട്: പാവപ്പെട്ടവര്‍ക്കു വീടു നിര്‍മിച്ചു നല്‍കാമെന്നു വിശ്വസിപ്പിച്ച് താലൂക്കിന്റെ വിവിധയിടങ്ങളില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നു പാസ്‌റ്റര്‍മാരെ പോലീസ് പിടികൂടി. തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ തമിഴ്‌നാട് പണയക്കുടി സ്വദേശി ചാര്‍ലസ് (52), പാമ്പനാര്‍ സേവനാലയം ഷീലഭവനില്‍ സുന്ദര്‍രാജന്‍ (48), പീരുമേട് മേലഴുത എസ്‌റ്റേറ്റില്‍ തമ്പി (42) എന്നിവരെയാണ് എസ്.ഐ: സലീമും സംഘവും അറസ്‌റ്റ് ചെയ്‌തത്. ഇതുസംബന്ധിച്ച മംഗളം വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. തോട്ടം മേഖലയില്‍ നിന്നുള്ള നിര്‍ധനരായ ആയിരക്കണക്കിനാളുകളില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്.
വീടില്ലാത്തവരില്‍ നിന്നു 3100 രൂപ വാങ്ങി രണ്ട് മാസത്തിനുള്ളില്‍ രണ്ടര ലക്ഷം രൂപ വീട് നിര്‍മിക്കാന്‍ നല്‍കാമെന്ന ഉറപ്പിന്മേല്‍ ഒന്നരക്കോടിയോളം രൂപ കബളിപ്പിക്കുകയായിരുന്നു. നിലവില്‍ പതിനഞ്ചോളം ആളുകള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ പണം നല്‍കാമെന്നു പറഞ്ഞ തീയതി കഴിഞ്ഞതോടെയാണ് ആളുകള്‍ രംഗത്തെത്തിയത്. കേസ് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെ ഇവര്‍ പീരുമേട്ടിലെത്തി അഭിഭാഷകനെ കാണാന്‍ ശ്രമിക്കുന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് എത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു. പീരുമേട് ജുഷീഡ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
- See more at: http://www.mangalam.com/print-edition/crime/100122#sthash.RevhWOqA.dpuf

Post a Comment