{[['']]}
കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; 12 മരണം
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരക്രമണം. 12 പേര്‍ കൊല്ലപ്പെട്ടു. പോലീസ് സ്‌റ്റേഷനും സൈനിക ക്യാംപിനു നേര്‍ക്കാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ കത്വ ജില്ലയിലെ പോലീസ് സ്‌റ്റേഷനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ആറ് പോലീസുകാരും ഒരു ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് സാധാരണക്കാരും മരിച്ചു. സാംബ സെക്ടറിലെ സൈനിക ക്യാംപിനു നേര്‍ക്ക് നടന്ന മറ്റൊരു ആക്രമണത്തില്‍ നാലു സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച ശേഷം രക്ഷപ്പെട്ട ഭീകരര്‍ സൈനിക ക്യാംപ് ആക്രമിക്കുകയായിരുന്നു. ഇവിടെ ഇപ്പോഴും വെടിവയ്പ് തുടരുകയാണ്. രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന കത്വയിലെ ഹിരാനഗറിലെ പോലീസ് സ്‌റ്റേഷനു നേര്‍ക്കാണ് ആദ്യം ആക്രമണം നടന്നത്. ഇവിടെ പാകിസ്താനില്‍ നിന്നും വ്യാപകമായി നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ തിരക്കേറിയ നഗരമധ്യത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ന്യുയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇന്ത്യ-പാക് ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കേയാണ് ഇന്ത്യയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ആക്രമണം നടന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഞായറാഴ്ചയാണ് ചര്‍ച്ച നടക്കുക. ചര്‍ച്ച പൊളിക്കാന്‍ പദ്ധതിയിടുന്ന ഭീകരര്‍ ജമ്മുവില്‍ ആക്രമണം നടത്തിയേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരന്നതായും റിപ്പോര്‍ട്ടുണ്ട്.
Post a Comment